മഹേന്ദ്രജാലം കഴിഞ്ഞു: ധോണി വിരമിച്ചു - ഗുഡ്ബൈ മിസ്റ്റർ കൂൾ

  ആ മഹേന്ദ്രജാലം ഇനി രാജ്യാന്തര ക്രിക്കറ്റിൽ ഉണ്ടാവില്ല. ആ ബാറ്റ് വിശ്രമിക്കുമ്പോൾ ആശ്വസിക്കുന്ന ബൗളർമാർ എത്ര. വിക്കറ്റിന് പിന്നിൽ ജാഗ്രത വി...

 

ആ മഹേന്ദ്രജാലം ഇനി രാജ്യാന്തര ക്രിക്കറ്റിൽ ഉണ്ടാവില്ല. ആ ബാറ്റ് വിശ്രമിക്കുമ്പോൾ ആശ്വസിക്കുന്ന ബൗളർമാർ എത്ര. വിക്കറ്റിന് പിന്നിൽ ജാഗ്രത വിടാതെ ഇരയെ പിടിക്കാൻ തക്കം പാർത്തുനിന്ന ഗ്ലൗസുകൾ മാത്രമല്ല എതിരാളികൾ ഭയന്നത്. ധോനിയുടെ സാന്നിധ്യം, ആ നായകന്റെ തീരുമാനങ്ങൾ, ബാറ്റ്സ്മാന്റെ ശൗര്യം, സ്റ്റമ്പിങ്ങിലെ വേഗത എല്ലാം എതിരാളികളെ സമ്മർദത്തിലാക്കുന്നവയായിരുന്നു. 2020 ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ സമയം 19:29. അതായത് രാത്രി 7.29. ധോണി മോമന്റായി ചരിത്രത്തിലേക്ക് അദ്ദേഹം ചേർക്കുന്ന ടൈമിങ്. മഹാരഥന്റെ ലാസ്റ്റ് 'ഷോട്ട്'

മിന്നൽ വേഗമാണ് ധോനിക്ക്. അത് ബാറ്റിങ്ങിലായാലും സ്റ്റമ്പിങ്ങിലായാലും. എന്തിന് കളിക്കളത്തിലെ തീരുമാനങ്ങൾക്ക് പോലും മിന്നൽ വേഗമായിരുന്നു. പരാജയം തുറിച്ചുനോക്കിയ എത്ര മത്സരങ്ങളിൽ അങ്ങനെ ഇന്ത്യ തിരിച്ചുവന്നു. ധോനി കളത്തിലുള്ളപ്പോൾ അവസാന പന്ത് വരെ ആരാധകർ പ്രതീക്ഷ കൈവിടില്ല. അത് ഒരു വിശ്വാസമാണ്. ഓർക്കുക കഴിഞ്ഞ ലോകകപ്പിൽ ന്യൂസീലൻഡിനെതിരേ കൂട്ടത്തകർച്ചയ്ക്ക് ശേഷം ജഡേജയെ കൂട്ടുപിടിച്ച് നടത്തിയ രക്ഷാപ്രവർത്തനം. ഒടുവിൽ ഗുപ്ടിലിന്റെ ആ ഏറിൽ മൂന്ന് ഇഞ്ച് അകലെ ധോനി റണ്ണൗട്ടായപ്പോൾ ഇന്ത്യ കൈവിട്ടത് മൂന്നാം ലോകകപ്പ് തന്നെയായിരുന്നു. ധോനി എന്ന കളിക്കാരനെ അത്രമേൽ ക്രിക്കറ്റ്പ്രേമികൾ സ്നേഹിച്ചു. വിശ്വസിച്ചു. അത് ഒരിക്കലും അദ്ദേഹം തെറ്റിച്ചിട്ടില്ല. സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ടുനിർത്തണം. ധോനിയെന്ന ക്രിക്കറ്ററുടെ തീരുമാനങ്ങൾ കണ്ടവർക്ക് ഈ തീരുമാനം ഞെട്ടലുണ്ടാക്കില്ല. എല്ലാം പെട്ടെന്നായിരിക്കും. ടെസ്റ്റിൽ നിന്നുള്ള പടിയിറക്കവും ഏതാണ്ട് ഇതേ പോലെയായിരുന്നു.


ലോകകപ്പിന്റെ വിന്നിങ് ഷോട്ട് ഒരു സിക്സർ. ചങ്കുറപ്പുള്ള നായകന്റെ ചങ്കുറപ്പിന്റെ പ്രതീകമായിരുന്നു ആ ഷോട്ട്. ലോകകപ്പിന്റെ ചരിത്രത്തിൽ ഒരു വിന്നിങ് ഷോട്ട് സിക്സറായി അതിന് മുമ്പോ ശേഷമോ ഉണ്ടോ സംശയമാണ്. റിച്ചാർഡ്സിനെ പിടികൂടാൻ കപിലിന്റെ ഓട്ടവും ഒടുവിൽ ആ പന്ത് കപിലിന്റെ കരങ്ങളിൽ ചോരാതെ വിശ്രമിച്ചത് പണ്ട് കുട്ടിക്കാലത്ത് ബാലപ്രസിദ്ധീകരണത്തിലാണ് വായിച്ചത്. ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച ക്യാച്ച് ഓഫ് ദ മോമന്റായി കപിലിന്റെ ആ ഓടിയെടുത്ത ക്യാച്ച് വിശേഷിപ്പിക്കപ്പെടുന്നു. പിന്നീട് ഫോളോ ഓൺ ഒഴിവാക്കാൻ അവസാന ബാറ്റ്സ്മാനായ ഹിർവാണി മാത്രം ക്രീസിൽ നിൽക്കുമ്പോൾ കപിൽ ഇംഗ്ലണ്ടിനെതിരെ തുടർച്ചയായി നാല് സിക്സർ പറത്തിയ കാഴ്ച കണ്ടു. ഇന്ത്യൻ പ്രതീക്ഷകൾ ഫൈനലിൽ പൊലിഞ്ഞ 2003 ലോകകപ്പിൽ സച്ചിൻ അക്തറിനെ സിക്സർ പറത്തിയ കാഴ്ച കണ്ടു. കുട്ടിക്രിക്കറ്റിന്റെ കാലത്ത് യുവരാജ് ബ്രോഡിനെ ഒരോവറിലെ എല്ലാ പന്തും സിക്സർ പറത്തി. എങ്കിലും ശ്രീലങ്കയ്ക്കെതിരേ ധോനിയുടെ ആ വിന്നിങ് ഷോട്ടിനോളം വരുമോ ഇതൊക്കെ.

2011 ൽ വാംഖഡെയിൽ സച്ചിനും സെവാഗും കപ്പ് നേടിത്തരുന്നത് കാണാൻ തടിച്ചുകൂടിയ ആരാധകർ. ടെലിവിഷന് മുന്നിൽ ഇന്ത്യയുടെ ചേസിങ് കണ്ട് തരിച്ചുപോയ നിമിഷങ്ങൾ. 2003 ആവർത്തിക്കുന്നുവെന്ന് കരുതിയ സമയത്ത്, സമ്മർദത്തിന്റെ മൂർധന്യത്തിൽ മിസ്റ്റർ കൂളായി ബാറ്റിങ് ഓർഡറിൽ സ്വയം മുമ്പോട്ടുകയറി ധോണി വരവ്. കോലി പോയശേഷം ഗംഭീറിനെ കൂട്ടിയുള്ള രക്ഷാപ്രവർത്തനം. ഒടുവിൽ തകർത്താടിയ നിമിഷങ്ങൾ 28 വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ ലോകരാജാക്കന്മാരായത്. ഐസിസിയുടെ മൂന്നു ടൂർണമെന്റുകളിലും കിരീടം ഉയർത്തിയ ഒരേയൊരു നായകനല്ലേ ധോനി. ചാമ്പ്യൻസ് ട്രോഫിയായി മാറിയ പഴയ മിനിലോകകപ്പും ധോനിയുടെ കീഴിലാണ് ഇന്ത്യ നേടിയത്


പ്രതിരോധത്തിലൂന്നി കളിച്ചിരുന്ന ഇന്ത്യൻ ക്രിക്കറ്റിന്റെ ഗിയർ മാറ്റിയത് ആദ്യം കൃഷ്ണമാചാരി ശ്രീകാന്തായിരുന്നു. അതും ഒരു ലോകകപ്പിൽ. പാകതയും പകത്വതയും വന്ന സച്ചിനും ദ്രാവിഡും ഗാംഗുലിയും ഇതിന്റെ രണ്ടിന്റെയും മിശ്രിതമായ കാലഘട്ടമായിരുന്നു. ഓഫ് സ്പിൻ ബൗളറായി വന്ന വെടിക്കെട്ട് ബാറ്റ്സ്മാനായി കത്തിക്കയറിയ സെവാഗിന്റെ വിശ്വരൂപമായിരുന്നു ധോനി. സിക്സർ അടിച്ച് സെഞ്ച്വറി അടിക്കുന്ന സെവാഗിന്റെ ധൈര്യം 100 സെഞ്ച്വറി തികച്ച സച്ചിന് പോലുമുണ്ടായില്ല. ബൗൾ ചെയ്തില്ലെങ്കിലും എല്ലാം തികഞ്ഞ ഓൾറൗണ്ടറായിരുന്നു ധോനി. ജോഗീന്ദർ ശർമ്മ എന്ന ക്രിക്കറ്ററെ ഇന്ത്യൻ ക്രിക്കറ്റർ അറിയുന്നത് ധോനിയുടെ ഒറ്റ തീരുമാനം കൊണ്ടാണ്. 2007 ട്വിന്റി 20 ലോകകപ്പിന്റെ ഫൈനലിൽ ആ അവസാന ഓവർ ജൊഗീന്ദർ എറിയുമെന്ന് ഒരുപക്ഷേ കണക്കുകൂട്ടിയത് ധോനി മാത്രമാകും. റിസ്കെടുക്കുക അതൊരു ധൈര്യമാണ്. അത് എല്ലാവർക്കും പറ്റുന്നതല്ല. എന്റെ തീരുമാനങ്ങൾ എന്റെ മാത്രം തീരുമാനങ്ങളാണ് എന്ന് അടയാളപ്പെടുത്താൻ ഒരു ഭയവുമില്ലാത്ത നായകൻ. ഫീൽഡിങ് മികവില്ല, അല്ലെങ്കിൽ ഫീൽഡിങ് മികവുകൊണ്ട് മാത്രം ടീമിലിടമില്ല എന്ന് ധോനി പറയാതെ പറഞ്ഞില്ലേ. വീരോചിത വിരമിക്കൽ ആഗ്രഹിക്കാത്ത കളിക്കാരില്ല. അവസാന ഇന്നിങ്സ് സെഞ്ച്വറിയിലോ അഞ്ച് വിക്കറ്റ് പ്രകടനത്തിലോ അവസാനിപ്പിക്കാനാണ് എല്ലാ താരങ്ങളും ആഗ്രഹിക്കുക. ചിലരുടെ ശരിയാകും ചിലരുടെ ശരിയാകില്ല. എന്റേത് ശരിയായി എന്ന് ധോനിക്ക് പറയാകാനും ആ കരിയർ പരിശോധിച്ചാൽ വ്യക്തിഗത മികവിലല്ല അതെന്ന് മാത്രം. സമ്മാനിച്ച രണ്ട് ലോകകപ്പുകളും അത് അടയാളപ്പെടുത്തും. തീരുമാനങ്ങളായിരുന്നു ധോണിയുടെ വിജയശിൽപി. അതാണ് ഈ വിരമിക്കൽ തീരുമാനത്തിലും വായിച്ചെടുക്കാനാകുക. ദ്രാവിഡിന്റെ കോപ്പിബുക്ക് ശൈലിയോ സച്ചിന്റെ ബാറ്റിങ് തികവോ ഗാംഗുലിയുടെ സ്പിരിറ്റോ പൂർണതയിലെത്തിക്കാത്ത വിജയകിരീടങ്ങൾ ധോനിക്ക് കഴിഞ്ഞത് തീരുമാനങ്ങളുടെ തികവും ചങ്കുറപ്പിലുമാണ്. ബാറ്റിങ്ങിൽ ധോനിയുടെ ക്ലാസ് എന്ന് ആരും വിശേഷിപ്പിക്കാറില്ല. പക്ഷേ കളിയിൽ ഫലമാണോ വലുതെങ്കിൽ അതിന് ധോനി വേണം. ആ കാലമാണ് അവസാനിക്കുന്നത്. ഗുഡ്ബൈ മിസ്റ്റർ കൂൾ.

COMMENTS

Name

Army,1,bank,3,CHARITY,9,Chellanam,1,CINEMA,24,Climate,1,Covid19,18,CRIME,6,dam,1,Dialogue,1,EDUCATION,2,Election,2,Election 2020,2,Ernakulam,1,FakeReal,1,FastTrack,4,Flood,2,FOOD,6,Gold-smuggling,1,GULF,14,Health,30,India,8,Karipur,2,kerala,382,Kerala-Flood,2,kerala-Politics,3,Latest-News,9,lottery,1,Love,1,NATIONAL,119,Onam2020,1,Parliament,1,Pathanamthitta,1,Pinarayi Vijayan,1,Politics,23,Public,2,Public Transport,1,Rain,1,Ramesh Chennithala,2,Religion,1,SPORTS,11,TATA,1,TECHNOLOGY,10,Tourism,2,Travel,1,Whatsapp,1,WORLD,52,
ltr
item
നേര്‍രേഖ24X7: മഹേന്ദ്രജാലം കഴിഞ്ഞു: ധോണി വിരമിച്ചു - ഗുഡ്ബൈ മിസ്റ്റർ കൂൾ
മഹേന്ദ്രജാലം കഴിഞ്ഞു: ധോണി വിരമിച്ചു - ഗുഡ്ബൈ മിസ്റ്റർ കൂൾ
https://1.bp.blogspot.com/-5HT5Qto6R0o/Xzgk8QiEE5I/AAAAAAAABmA/aR9-Q2DHRwgWzmJKuBY-SRRNgCnys9wuQCLcBGAsYHQ/s0/DHONI.jpeg
https://1.bp.blogspot.com/-5HT5Qto6R0o/Xzgk8QiEE5I/AAAAAAAABmA/aR9-Q2DHRwgWzmJKuBY-SRRNgCnys9wuQCLcBGAsYHQ/s72-c/DHONI.jpeg
നേര്‍രേഖ24X7
https://www.nerrekha.com/2020/08/blog-post_416.html
https://www.nerrekha.com/
https://www.nerrekha.com/
https://www.nerrekha.com/2020/08/blog-post_416.html
true
5026190986173234925
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content