സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകന് തേടി ഭർതൃമതിയായ യുവതി പാലക്കാട് നിന്ന് കൊല്ലത്തെത്തി, വീട്ടിൽ കയറ്റാതെ കാമുകന്റെ വീട്ടുകാർ വാതിലടച്ചു; പിന്നീട് സംഭവിച്ചത്!

 

കൊല്ലം: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെത്തേടി പാലക്കാട് നിന്ന് കൊല്ലത്ത് എത്തിയ ഭര്‍ത്തൃമതിയായ യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. പാലക്കാട് നെന്മാറയില്‍ നിന്നും കാമുകന്റെ കല്ലു വാതുക്കലെ വീട്ടിലെത്തിയ യുവതിയാണ് പുലിവാല് പിടിച്ചത്. യുവാവിന്റെ വീട്ടുകാര്‍ യുവതിയെ വീട്ടില്‍ കയറ്റാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ കമിതാക്കള്‍ പഞ്ചായത്ത് കിണറിന് അരികില്‍ ഇരുന്ന് നേരം വെളുപ്പിച്ചു. ഒടുവില്‍ പോലീസ് യുവതിയെ മടക്കി അയക്കാന്‍ ശ്രമിച്ചെങ്കിലും യുവതിയുടെ ബന്ധുക്കളും കയ്യൊഴിഞ്ഞു.

കോണ്‍ക്രീറ്റ് ജോലികള്‍ക്ക് പോകുന്ന യുവാവ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഭാര്യയും കുട്ടിയുമായി ഇയാള്‍ പിണങ്ങി കഴിയുകയാണ്. കൊല്ലം സ്വദേശിയായ യുവതി ഭര്‍ത്താവിനൊപ്പം രണ്ട് വര്‍ഷമായ പാലക്കാട് നെന്മാറയില്‍ ആണ് താമസം. ഒന്നര വര്‍ഷം മുമ്പ് പരിചയപ്പെട്ട ഇരുവരും ആദ്യമായി കണ്ടത് ചൊവ്വാഴ്ച രാത്രി ആയിരുന്നു.

ഇതിനിടയ്ക്ക് കാമുകന്‍ കാമുകിയ്ക്ക് പണം അയയ്ക്കുന്നതും പതിവായിരുന്നു. ആയിടയ്ക്ക് ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്ന് കാട്ടി യുവതി പാലക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ചു സഹോദരന്റെ സമീപത്തേയ്ക്ക് പോകുന്നെന്നു പറഞ്ഞാണു യുവതി നെന്മാറയില്‍ നിന്ന് കൊല്ലത്തേക്കു യാത്ര തിരിച്ചത്. കായംകുളത്ത് ബസില്‍ എത്തിയ ശേഷം അവിടെനിന്ന് ഓട്ടോയില്‍ രാത്രി പത്തോടെ യുവാവിന്റെ വീട്ടില്‍ എത്തുകയായിരുന്നു

എന്നാല്‍ യുവാവിന്റെ മാതാപിതാക്കള്‍ വീട്ടില്‍ കയറ്റാന്‍ തായാറായില്ല. രാവിലെ ജനപ്രതിനിധികളും മറ്റും ഇടപെട്ട് ഇരുവരെയും പാരിപ്പള്ളി പോലീസ് സ്റ്റേഷനിലാക്കി. പോലീസ് ബന്ധപ്പെട്ടെങ്കിലും ഭര്‍ത്താവും യുവതിയുടെ ബന്ധുക്കളും കയ്യൊഴിഞ്ഞു. വീട്ടില്‍ താമസിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഭര്‍ത്താവിന്റെ സമീപത്ത് എത്തിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇതോടെ യുവതിയേയും കൂട്ടി യുവാവ് സന്ധ്യയോടെ പാലക്കാട്ടേക്കു തിരിച്ചു. 


Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget