കൊച്ചി: പത്തൊന്‍പതുകാരി കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ രക്തം വാര്‍ന്ന് മരിച്ച കേസിലെ പ്രതി സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരമായി പെണ്‍കുട്ടികളുമായി ...
രണ്ടു വര്‍ഷം മുമ്പ് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഞാറയ്ക്കല്‍ സ്വദേശിനിയെയും ഇത്തരത്തില്‍ എറണാകുളത്ത് ഹോട്ടലില്‍ എത്തിച്ച് ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു. വീട്ടുകാര്‍ സംഭവം അറിഞ്ഞതോടെ പോലീസില്‍ പരാതി നല്‍കുകയും ഇയാളെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സമീപ വീടുകളിലെ യുവതികളോടും മോശമായി പെരുമാറിയിരുന്നു. ഇത്തരത്തില്‍ ഫെയ്സ്ബുക്കിലൂടെയാണ് എഴുപുന്ന സ്വദേശിനിയായ യുവതിയെ പരിചയപ്പെടുന്നത്. ഇയാളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കഴിഞ്ഞ 12ന് രാവിലെ യുവതി ബാങ്ക് ജോലിക്കുള്ള അഭിമുഖത്തിന് എന്നു പറഞ്ഞ് വീടു വിട്ടിറങ്ങിയത്.
എറണാകുളം സൗത്തിലുള്ള ഹോട്ടലിലാണ് യുവാവ് പെണ്‍കുട്ടിയുമായി എത്തിയത്. പെണ്‍കുട്ടിയുമായുള്ള ശാരീരിക ബന്ധത്തിനിടെ രക്തസ്രാവമുണ്ടായെങ്കിലും ഇയാള്‍ യുവതിയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടു പോകാന്‍ മടിച്ചതോടെ ബോധം നഷ്ടപ്പെട്ടു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും പെണ്‍കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ പോലീസിനോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നു വ്യക്തമായതോടെ ഇയാള്‍ ആശുപത്രി കാഷ്വാലിറ്റിയില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പോലീസ് എത്തി ഇയാളുടെ വിവരങ്ങള്‍ കണ്ടെത്തി പിടികൂടി കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
COMMENTS