കോവിഡ് രോഗികളുടെ ഫോൺവിളി വിവരങ്ങൾ ശേഖരിക്കുന്നില്ല; നിലപാട് തിരുത്തി സർക്കാർ


കോവിഡ് രോഗികളുടെ ഫോണ്‍വിളി വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രതിപക്ഷ നേതാവിന്റെ ഹര്‍ജിയിലാണ് വിശദീകരണം. ടവര്‍ ലൊക്കേഷന്‍ മാത്രമാണ് പരിശോധിക്കുന്നതെന്ന് ഹൈക്കോടതിയെ അറിയിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. 

ഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടി കാട്ടിയാണ് ഹർജി. എന്നാൽ രോഗികളുടെ ഫോൺ വിളിയുടെ വിശദാംശങ്ങളല്ല ടവർ ലൊക്കേഷൻ കണ്ടെത്തലാണ് ഉദ്ദേശിക്കുന്നതെന്നാണ് സർക്കാർ നിലപാട്.  ഫോൺവിളികളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ പൊലീസിന് അനുവാദം നൽകുന്ന സർക്കാർ നടപടി സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നാണ് രമേശ് ചെന്നിത്തലയുടെ ഹർജിയിൽ ആരോപിക്കുന്നത്. കോവിഡ് രോഗികൾ ക്വാറൻറൈൻ ലംഘിക്കുന്നുണ്ടോ എന്നറിയാൻ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ മതി. ഫോൺവിളികളുടെ വിശദാംശങ്ങൾ ശേഖരിക്കേണ്ടതില്ല. വ്യക്തികളുടെ അനുമതിയില്ലാതെ ഇത്തരത്തിൽ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും രമേശ് ചെന്നിത്തലയുടെ ഹർജിയിൽ പറയുന്നു


Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget