പമ്പാ അണക്കെട്ട് തുറന്നു , തീരത്ത് ജാഗ്രത; രക്ഷകരായി "സൈന്യം" സജ്ജരായി


പമ്പ ഡാം അണക്കെട്ട്തുറന്നു. ജലനിരപ്പ് 983.45  മീററര്‍ എത്തിയതോടെയാണ്  നാല് ഷട്ടറുകള്‍ തുറന്നത്.  ജലനിരപ്പ് 982 മീററര്‍  നിയന്ത്രിച്ച് നിര്‍ത്തും. നിലവില്‍ പലയിടത്തും കരകവിഞ്ഞൊഴുന്ന പമ്പയില്‍ 40 സെന്റീമീറ്റര്‍ കൂടി ജലനിരപ്പ് ഉയരും. വൈകിട്ട് അഞ്ചരയോടെ അധിക ജലം റാന്നി മേഖലയില്‍ എത്തുമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പമ്പയുടെയും കക്കാട്ട് ആറിന്റെയും തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ഡാമിന്റെ ഷട്ടറുകള്‍ ഒന്‍പതുമണിക്കൂര്‍ തുറന്നുവയ്ക്കും. പമ്പയുടെ തീരത്ത് ആളുകള്‍ക്ക് അധികൃതര്‍ തുടര്‍ച്ചയായി ജാഗ്രതാ നിര്‍ദേശം നല്‍കുന്നുണ്ട്. 

രക്ഷാപ്രവര്‍ത്തനത്തിന് 25 വള്ളങ്ങളുമായി മല്‍സ്യത്തൊഴിലാളികള്‍ എത്തി. ആറന്മുളയില്‍ ആറുവള്ളങ്ങളും തിരുവല്ലയില്‍ അഞ്ച്, അടൂരില്‍ രണ്ട് വള്ളങ്ങള്‍, റാന്നിയില്‍ മൂന്ന് വള്ളങ്ങളും 8 കുട്ടവഞ്ചികളും തുമ്പമണില്‍ ഒരുവള്ളവും എത്തി.  


Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget