പ്രതിപക്ഷം സർക്കാരിന് ഒപ്പം നിൽക്കണം; അദാനി ബന്ധം അറിഞ്ഞില്ലെന്ന് കോടിയേരിയും, ഇപി ജയരാജനും


വിമാനത്താവള ലേലത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയ സിറില്‍ അമർചന്ദ് മംഗൽദാസ് ഗ്രൂപ്പിന് അദാനിയുമായുള്ള ബന്ധം അറിയില്ലായിരുന്നുവന്ന് സര്‍ക്കാരും സിപിഎമ്മും. ഈ ബന്ധം സര്‍ക്കാരിന്റെ താല്‍പര്യത്തെ പ്രതികൂലമായി ബാധിച്ചോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍ വിശദീകരിച്ചു. ബന്ധുത്വം മുന്‍‌നിര്‍ത്തി ആ സ്ഥാപനം സ്വയം ഒഴിയേണ്ടതായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റേ്ത് ക്രിമിനല്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. 

അദാനിയുടെ ബന്ധുവിന്റെ സ്ഥാപനത്തെ ഒപ്പംകൂട്ടിയാണ് സര്‍ക്കാര്‍ വിമാനത്താവള ലേലത്തില്‍ പങ്കെടുത്തതെന്നത് പ്രതിരോധിത്തിലാക്കിയരിക്കെയാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും വിശദീകരണം. സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് ഗ്രൂപ്പ് മറ്റു താല്പര്യമില്ലാതെ പങ്കെടുക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. അവരെ വിശ്വസിക്കുകയാണ് ചെയ്തെന്നും കെ.എസ്.ഐ.ഡി.സിക്ക് വീഴ്ചവന്നിട്ടില്ലെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

നിമയവശം മാത്രമാണ് സിറില്‍ മംഗല്‍ദാസ് ഗ്രൂപ്പിനോട് ചോദിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. ബിഡ് തുക ചോരില്ല.  എന്നാല്‍ അദാനിയുമായി ബന്ധമുണ്ടായിരന്ന അവര്‍ ഒഴിയാതിരുന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. 

 ലേലം നടക്കുമ്പോള്‍ ഗുജറാത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥനെ കെ.എസ്.ഐ.ഡി.സി.യില്‍ പോസ്റ്റുചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സിയാലിനെ ഒഴിവാക്കിയതെന്തിനെന്ന് വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. അദാനി വിമാനത്താവളം കൊണ്ടുപോകുന്നതിനെതിരെ സര്‍ക്കാര്‍ കൊണ്ടവരുന്ന പ്രമേയത്തെ പിന്‍തുണയ്ക്കണോ എന്ന് പ്രതിപക്ഷം രാവിലേ തീരുമാനിക്കും. പിന്‍തുണച്ചലും പ്രമയേത്തിന്‍മേല്‍ നടക്കുന്ന ചര്‍ച്ച സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കും.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget