നേര്യമംഗലത്ത് പെരിയാറിലൂടെ കാട്ടാനയുടെ ജഡം ഒഴുകിവന്നു. കനത്ത മഴയിലുണ്ടായ വെളളപ്പാച്ചിലില്‍ പെട്ടതാണെന്നാണ് സംശയിക്കുന്നത്. നേര്യമംഗംലം പാലത...
നേര്യമംഗലത്ത് പെരിയാറിലൂടെ കാട്ടാനയുടെ ജഡം ഒഴുകിവന്നു. കനത്ത മഴയിലുണ്ടായ വെളളപ്പാച്ചിലില്‍ പെട്ടതാണെന്നാണ് സംശയിക്കുന്നത്. നേര്യമംഗംലം പാലത്തിനടുത്ത് പുഴയിലൂടെ ഒഴുകിയെത്തുന്ന തടി പിടിക്കാൻ എത്തിയവരാണ് കാട്ടാനയുടെ ജഡം കണ്ടത്. കഴിഞ്ഞ 2 ദിവസമായി ഇടുക്കിയിൽ റെഡ് അലേർട് ആണ്. പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്.
ആറ് വയസ് പ്രായം വരുന്ന കുട്ടിയാനയുടെ ജഡമാണിതെന്നാണ് കരുതപ്പെടുന്നത്. കനത്ത മഴയിൽ ആന കാല് തട്ടി വീണതോ മറ്റോ ആകാമെന്നാണ് കരുതുന്നത്. ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ ഷട്ടറിന്റെ ഭാഗത്തേക്കാണ് ജഡം ഒഴുകിക്കൊണ്ടിരിക്കുന്നത്. ഷട്ടർ തുറന്നിരിക്കുകയാണ്. ഈ ഭാഗത്തുവെച്ച് കരക്ക് വലിച്ചുകയറ്റാനാകുമെന്നാണ് പ്രതീക്ഷ. ആനയെ കരക്ക് വലിച്ചുകയറ്റാൻ വനംവകുപ്പും ഫയർഫോഴ്സും രംഗത്തുണ്ടെങ്കിലും കനത്ത മഴ തുടരുന്നതിനാൽ ദൗത്യം ശ്രമകരമാണ്.
COMMENTS