പ്രായപൂർത്തിയാകാത്ത മക്കളെകൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രഹനാ ഫാത്തിമക്ക് ജാമ്യം അനുവദിച്ചു


കൊച്ചി: നഗ്‌ന ശരീരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിയ്ക്ക് ജാമ്യം അനുവദിച്ചു. എറണാകുളം പോസ്‌കോ കോടതിയാണ് രഹനയ്ക്ക് ജാമ്യം അനുവദിച്ചത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് രഹന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ സുപ്രീം കോടതിയും കേരള ഹൈക്കോടതിയും തള്ളിയിരിന്നു. തുടര്‍ന്നാണ് രഹ്ന തേവര സൗത്ത് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെക്കൊണ്ട് തന്റെ അര്‍ദ്ധനഗ്‌ന ശരീരത്തില്‍ ചിത്രം വരപ്പിച്ച സംഭവത്തിലാണ് രഹ്നക്കെതിരെ പോസ്‌കോ നിയമപ്രകാരവും ഐ ടി ആക്ട് പ്രകാരവും പോലീസ് കേസെടുത്തത്. സ്ത്രീശരീരത്തെക്കുറിച്ചുളള കപട സദാചാര ബോധത്തെയും ലൈംഗികതയെ കുറിച്ചുളള മിഥ്യാധാരണകള്‍ക്കുമെതിരെ എന്ന മുഖവുരയോടെയാണ് രഹ്ന വീഡിയോ പുറത്തുവിട്ടത്.

ബോഡി ആര്‍ട്‌സ് ആന്‍ഡ് പൊളിറ്റിക്‌സ് എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോ വൈറലായതോടെ സംഭവം വിവാദമാവുകയായിരുന്നു. രഹ്നയുടെ നടപടിക്കെതിരെ നിരവധിപ്പേര്‍ രംഗത്തുവന്നിരുന്നു. 

 

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget