ദേശിയപാത വികസനത്തിന്റെ ഭാഗമായുള്ള ആറ്റിങ്ങൽ ബൈപാസിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ത്രീഡി വിജ്ഞാപനം പുറത്തിറങ്ങി. ഏറെക്കാലമായി മുടങ്ങി കിടന...
ദേശിയപാത വികസനത്തിന്റെ ഭാഗമായുള്ള ആറ്റിങ്ങൽ ബൈപാസിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ത്രീഡി വിജ്ഞാപനം പുറത്തിറങ്ങി. ഏറെക്കാലമായി മുടങ്ങി കിടന്ന ആറ്റിങ്ങൽ ബൈപാസിനു ഇതോടെ ജീവൻ വെച്ചു. അന്തിമ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാമെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉറപ്പു നൽകിയതായി അടൂർ പ്രകാശ് എം.പി അറിയിച്ചു.
ദേശിയ പാത 66 നാലുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആറ്റിങ്ങൽ ബൈപ്പാസും.കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെയുള്ള ത്രീഡി നോട്ടിഫിക്കേഷനാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.മാമം മുതൽ കടമ്പാട്ടുകോണം വരെയുള്ള 17 കിലോമീറ്ററാണ് ആറ്റിങ്ങൽ ബൈപാസ്. ഏറെക്കാലമായി തർക്കങ്ങളിൽ തട്ടി മുടങ്ങിക്കിടക്കുകയായിരുന്നു ബൈപാസ് .
ആറ്റിങ്ങൽ വില്ലേജിലെ തർക്ക പ്രദേശങ്ങൾ ഒഴിവാക്കിയാണ് ഇപ്പോഴത്തെ വിഞ്ജാപനം .ഇനി ബൈപാസ് ദേശീയ പാതയായി മാറുകയും ഇപ്പോഴത്തെ ദേശീയപാത സംസ്ഥാന പാതയായും മാറും.വേഗത്തിൽ നടപടികൾ പൂർത്തീകരിക്കാമെന്ന് നിതിൻ ഗഡ്കരി ഉറപ്പുനൽകിയതായി അടൂർ പ്രകാശ് എം.പി അറിയിച്ചു. ബൈപാസിനായി കല്ലിട്ട പ്രദേശത്തുള്ളവർക്ക് സ്ഥലം പോലും വിൽക്കാൻ കഴിയാത്ത സ്ഥിതി മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു
COMMENTS