പ്രതിരോധശേഷി കൂട്ടാന്‍ രാവിലെ ഈ പാനീയം കുടിക്കാം

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രതിരോധശേഷി കൂട്ടാനുള്ള ഏതു വഴിയും പരീക്ഷിക്കാന്‍ ഇപ്പോള്‍ ആളുകള്‍ തയാറാണ്. പ്രതിരോധശേഷി കൂട്ടാനും ആരോഗ്യം വര്‍ധിപ്പിക്കാനും ഏറ്റവും ഫലപ്രദമായ ചില പാനീയങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

*ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് ജ്യൂസ്*- ABC detox drink എന്നാണ് ഇത് അറിയപ്പെടുന്നത്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ ഏറ്റവും സഹായിക്കുന്ന ഒന്നാണ് ഈ ഡ്രിങ്ക്. കരള്‍, വൃക്ക, കുടല്‍ എന്നിവിടങ്ങളില്‍നിന്നു വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ ഈ ഡ്രിങ്ക് സഹായിക്കും. 

*ബീറ്റ്റൂട്ട്* - വൈറ്റമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം, മംഗനീസ് എന്നിവ ധാരാളം അടങ്ങിയതാണ് ബീറ്റ്റൂട്ട്. പ്രതിരോധശേഷി കൂട്ടാനും ചീത്ത കൊളസ്ട്രോള്‍ പുറംതള്ളാനും ഇവ സഹായിക്കും.

*ആപ്പിള്‍*- വൈറ്റമിന്‍ എ, ബി1, ബി2, ബി6, ഫോളേറ്റ്, സിങ്ക്, കോപ്പര്‍, പൊട്ടാസ്യം എന്നിവയെല്ലാം അടങ്ങിയതാണ് ആപ്പിള്‍. പിത്തരസം ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന ഫ്ലവനോയ്ഡ് ആപ്പിളില്‍ ഉണ്ട്. 

*കാരറ്റ്* - വൈറ്റമിന്‍ എ, ബി1, ബി2, ബി3, പാന്തോതെനിക് ആസിഡ്, കാത്സ്യം, പൊട്ടാസ്യം, മഗ്നിഷ്യം, സെലനിയം എന്നിവയെല്ലാം കാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ വൈറ്റമിന്‍ എ ഏറെ സഹായകമാണ്.
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget