ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങളാണ് ആബെയുടെ രാജിക്ക് വഴിവെച്ചത്. തുടർ ചികിത്സ സംബന്ധിച്ച കാര്യങ്ങൾ വിദഗ്ധരുമായുള്ള ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ആബെ വ്യക്തമാക്കി.
വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങള്‍ ആബെയെ വലയ്ക്കുന്നുണ്ട്. ഈ മാസം തന്നെ തുടര്‍ച്ചയായ രണ്ടാഴ്ച അദ്ദേഹം ടോക്കിയോ ആശുപത്രി സന്ദര്‍ശിക്കുകയും ചെയ്തു. 2021 സെപ്തംബറിലാണ് ആബെയുടെ ഭരണ കാലാവധി അവസാനിക്കുന്നത്. രണ്ടാം തവണയാണ് ആബെ ജപ്പാന്റെ പ്രധാനമന്ത്രിയാകുന്നത്.
2006ലാണ് അദ്ദേഹം ആദ്യം പ്രധാനമന്ത്രിയാകുന്നത്. ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ മൂലം 2007ലും ആബെ രാജി വച്ചിരുന്നു.2012ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഷിന്‍സോ ആബേ ജാപ്പനീസ് പ്രധാനമന്ത്രി പദത്തില്‍ ഏറ്റവും കാലം തുടര്‍ന്നയാള്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.
COMMENTS