ഉഡുപ്പിയിൽ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. നവജാതശിശുവിനെ നഗരത്തിലെ സർക്കാർ ആശുപത്രിക്ക്...
ഉഡുപ്പിയിൽ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. നവജാതശിശുവിനെ നഗരത്തിലെ സർക്കാർ ആശുപത്രിക്ക് മുന്നിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം ചിത്തരഞ്ജൻ സർക്കിളിന് സമീപം മാലിന്യ ശേഖരണത്തിൽ ഏർപ്പെടുത്തുന്ന തൊഴിലാളികളാണ് കുട്ടിയെ ചവറ്റുകുട്ടയിൽ കണ്ടത്. കുട്ടി ഇപ്പോൾ ബി ആർ ശക്തി ആശുപത്രിയിൽ ചികിത്സയിലാണ്.
ശിശുവിനെ കണ്ടെത്തിയ തൊഴിലാളികൾ സാമൂഹ്യപ്രവർത്തക നിത്യാനന്ദ ഓലക്കാടുമായി ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
COMMENTS