അറബ്–ഇസ്രയേല്‍ ബന്ധത്തില്‍ ചരിത്രം കുറിച്ച് പരമ്പരാഗത വൈരികളായ ഇസ്രയേലുമായി യുഎഇ നയതന്ത്രബന്ധം സ്ഥാപിക്കുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ...
അറബ്–ഇസ്രയേല്‍ ബന്ധത്തില്‍ ചരിത്രം കുറിച്ച് പരമ്പരാഗത വൈരികളായ ഇസ്രയേലുമായി യുഎഇ നയതന്ത്രബന്ധം സ്ഥാപിക്കുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയാണ് നിര്‍ണായക ചുവടുവയ്പ്പിന് കാരണമായത്. പലസ്തീനിലെ ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നതാണ് യുഎഇ മുന്നോട്ടുവച്ചിട്ടുള്ള മുഖ്യ ഉപാധി. അതേസമയം തീരുമാനത്തില്‍ പ്രതിഷേധിച്ച് യുഎഇയിലെ അംബാസിഡറെ പലസ്തീന് മടക്കിവിളിച്ചു.
കോവിഡും വംശീയപ്രക്ഷോഭങ്ങളും തലവേദനയായ തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതാണ് പശ്ചിമേഷ്യയിലെ നിര്‍ണായക ഇടപെടല്‍. വഴിതെളിച്ചത് മരുമകനും മുഖ്യ ഉപദേശകനുമായ ജാറെദ് കുഷ്ണറും. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവരുമായി ചർച്ച ചെയ്തശേഷമാണ് തീരുമാനമെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വീറ്റ് ചെയ്തു. ഈജിപ്തിനും ജോര്‍ദാനും ശേഷം മറ്റൊരു അറബ് രാജ്യവുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹുവിനും നേട്ടമാണ്. പക്ഷേ വെസ്റ്റ്ബാങ്കിലെ അധിനിവേശം അവസാനിപ്പിക്കണം എന്ന ഉപാധി പ്രായോഗികമാക്കുക അദ്ദേഹത്തിന് എളുപ്പമാവില്ല. അറബ് രാജ്യങ്ങളുമായുള്ള ഇസ്രയേലിന്റെ ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്നാണ് പ്രസിഡന്റ് ട്രംപിന്റെ പ്രതീക്ഷ.
വെസ്റ്റ്ബാങ്കില്‍ കുടിയേറിയിട്ടുള്ള ഇസ്രയേലികള്‍ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ചു. അതേസമയം ഗള്‍ഫ് മേഖലയിലെ പ്രധാനരാജ്യങ്ങളിലൊന്ന് ബദ്ധവൈരികള്‍ക്ക് കൈകൊടുത്തതില്‍ പലസ്തീനും അസ്വസ്ഥരാണ്.പലസ്തീിന്റെ ചരിത്രത്തിലെ കറുത്തദിനമെന്ന് വിശേഷിപ്പിച്ച പിഎല്‍ഒ ഇസ്രയേലുമായി കൊടുക്കല്‍വാങ്ങലുകള്‍ നടത്താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞു.
COMMENTS