കോവിഡ് കാലത്തെ വൻ തീവെട്ടിക്കൊള്ള നടന്നതായി ആരോപിച്ച് എം.കെ മുനീർ. പിപിഇ കിറ്റ് വാങ്ങുന്നതിലെ അഴിമതിയാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. 350...
കോവിഡ് കാലത്തെ വൻ തീവെട്ടിക്കൊള്ള നടന്നതായി ആരോപിച്ച് എം.കെ മുനീർ. പിപിഇ കിറ്റ് വാങ്ങുന്നതിലെ അഴിമതിയാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. 350 രൂപയ്്ക്ക് പി.പി.ഇ കിറ്റ് കിട്ടുമ്പോള്‍ സര്‍ക്കാര്‍ വാങ്ങുന്നത് 1500 രൂപയ്ക്കാണ്. ഒരു ദിവസം 1500 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങും. പിറ്റേ ദിവസം 300 രൂപയ്ക്ക്. തെളിവുകൾ സഹിതമാണ് തന്രെ ആരോപണമെന്നും അദ്ദേഹം പറഞ്ഞു. 1999 രൂപയുളള ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ 5000 രൂപയ്്ക്കാണ് വാങ്ങിയത്.
ഇത് കോവിഡ് കാലത്തെ പുതിയ തീവെട്ടിക്കൊള്ളയാണെന്ന് മുനീർ വ്യക്തമാക്കി. പിപിഇ കിറ്റിൽ ആരോഗ്യപ്രവർത്തകർ വിയർത്തൊലിച്ച് ജോലി ചെയ്യുമ്പോൾ അവർക്ക് മതിയായ ശമ്പളം പോലും കൊടുക്കാതെയാണ് ഈ തീവെട്ടിക്കൊള്ള നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഷാഫി പറമ്പില്‍ പറഞ്ഞത്: എം.ശിവശങ്കറിന്റെ ഒരേയൊരു ഗോഡ്ഫാദര് മുഖ്യമന്ത്രിയെന്ന് നിയമസഭയില്‍ ഷാഫി പറമ്പില്‍ എംഎല്‍എ. എന്‍ഐഎ അന്വേഷിക്കുന്ന കേസുകളുടെ ഉറവിടമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറി. കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമില്ലാത്തത് മുഖ്യമന്ത്രിക്കുമാത്രമാണെന്നും ഷാഫി പരിഹസിച്ചു.
കേരളത്തിലെ യുവക്കളുടെ പ്രശ്നം എണ്ണിച്ചോദിച്ചും ഷാഫി പറമ്പിൽ എംഎൽഎ. കേരളത്തിലെ എല്ലാ ചെറുപ്പക്കാർക്കും സ്വപ്നയാകാൻ പറ്റില്ല, കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും ചിറ്റപ്പൻ ഇ.പി ജയരാജനല്ല. കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും കൊച്ചാപ്പ കെ.ടി ജലീലല്ല. അവർ പഠിച്ചെഴുതിയ റാങ്ക് ലിസ്റ്റിലെ ജോലിയാണ് ചോദിക്കുന്നത്. ജോലി ബക്കറ്റിലെടുത്ത് വച്ചിട്ടുണ്ടോ എന്നാണ് പിഎസ്സി ചോദിക്കുന്നത്. സ്വപ്നമാർക്കുള്ള ജോലി എടുത്ത വച്ച ബക്കറ്റ് ക്ലിഫ് ഹൗസിലായിരുന്നോ എന്നും ഷാഫി ചോദിച്ചു.
പ്രസംഗത്തിനിടെ മാധ്യമപ്രവർത്തകരുടെ നേരെ നടക്കുന്ന സൈബർ ആക്രണമങ്ങളെ കുറിച്ച് വീണാ ജോർജ് പ്രതികരിച്ചില്ല എന്ന ഷാഫിയുടെ വാക്കുകൾ സഭയിൽ തർക്കത്തിന് ഇടയാക്കി.
COMMENTS