പാര്‍ട്ടിയില്‍ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് കത്തെഴുതിയവര്ക്കെതിെര ദിഗ്്വിജയ്സിങ്. പരാതി പറഞ്ഞവര്‍ക്ക് പുതിയ പേര് നിര്‍ദേശിക്കാന്‍ കഴിയാത്തത...
പാര്‍ട്ടിയില്‍ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് കത്തെഴുതിയവര്ക്കെതിെര ദിഗ്്വിജയ്സിങ്. പരാതി പറഞ്ഞവര്‍ക്ക് പുതിയ പേര് നിര്‍ദേശിക്കാന്‍ കഴിയാത്തതെന്തെന്ന് ദിഗ്്വിജയ്സിങ് ചോദിക്കുന്നു. രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷനാകണമെന്നും ദിഗ്്്വിജയ് സിങ് ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് സമിതികളില്‍ അഴിച്ചുപണി
കത്ത് വിവാദത്തിന് പിന്നാലെ പാര്‍ലമെന്റ് സമിതികളില്‍ അഴിച്ചുപണിയുമായി കോണ്‍ഗ്രസ്. ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരെ സമിതികളില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മനീഷ് തിവാരി, ശശി തരൂര്‍ എന്നിവരെ തഴഞ്ഞ് ഗൗരവ് ഗൊഗോയിയെ ലോക്സഭാ കക്ഷി ഉപനേതാവാക്കി. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലെന്ന് വിവാദ കത്തില്‍ ഒപ്പുവച്ച കപില്‍ സിബല്‍ തുറന്നടിച്ചു.
മുഴുവന്‍ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ടുള്ള കത്തില്‍ നിലപാട് പരസ്യമാക്കി നേതാക്കള്‍ രംഗത്തുവരുന്നതിന് പിന്നാലെയാണ് പാര്‍ലമെന്റില്‍ പാര്‍ട്ടി നീക്കങ്ങള്‍ക്ക് കരുത്ത് പകരാന്‍ പത്തംഗ സമിതിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിയോഗിച്ചത്. തിരുത്തല്‍ വാദത്തിന് നേതൃത്വം നല്കിയ ഗുലാംനബി ആസാദിനെയും ആനന്ദ് ശര്‍മയേയും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സോണിയ വിശ്വസ്തര്‍ക്കാണ് സമിതിയില്‍ മേല്‍ക്കൈ. അഹമ്മദ് പട്ടേല്‍, ജയ്റാം രമേശ്, കെ.സി വേണുഗോപാല്‍ എന്നിവരും രാജ്യസഭാ സമിതിയില്‍ ഇടംപിടിച്ചു. മുതിര്‍ന്ന നേതാക്കളായ മനീഷ് തിവാരിയേയും ശശി തരൂരിനേയും തഴഞ്ഞാണ് ഗൗരവ് ഗോഗോയിയെ ലോക്സഭാ കക്ഷി ഉപനേതാവാക്കിയത്.
രവനീത് ബിട്ടുവാണ് ലോക്സഭാ ചീഫ് വിപ്പ്. നെഹ്റു കുടുംബ വിശ്വസ്തനായ ജയറാം രമേശിനെ രാജ്യസഭാ ചീഫ് വിപ്പായും നിയോഗിച്ചു. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് നല്കിയ വിവാദ കത്തില്‍ വിശദീകരണവുമായി കപില്‍ സിബല്‍ വീണ്ടും രംഗത്തുവന്നു. പാര്‍ട്ടിയില്‍ 24 മണിക്കൂറും പ്രവര്‍ത്തനനിരതനായ അധ്യക്ഷന്‍ അനിവാര്യമാണ്. പാര്‍ട്ടിയെ പുനഃരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കത്ത് എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പ് ഉണ്ടായില്ലെങ്കില്‍ അടുത്ത 50 വര്‍ഷവും കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്ന് ഗുലാംനബി ആസാദ് ആവര്‍ത്തിച്ചു
COMMENTS