ഒരു മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി കള്ളാ എന്ന് വിളിയ്ക്കാമോ ? തെറി വിളിയ്ക്കുന്നത് നമ്മുടെ സംസ്‌ക്കാരത്തിന് യോജിച്ചതാണോ ? ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്


 തിരുവനന്തപുരം: ഒരു മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി കള്ളാ എന്ന് വിളിയ്ക്കാമോ ? തെറി വിളിയ്ക്കുന്നത് നമ്മുടെ സംസ്‌ക്കാരത്തിന് യോജിച്ചതാണോ ? ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അവിശ്വാസപ്രമേയത്തിനിടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയവേ തന്റെ മുഖത്ത് നോക്കി ‘കള്ളാ കള്ളാ’ എന്ന് വിളിക്കലാണോ ശരിയായ മാര്‍ഗമെന്ന് ചോദിച്ചുകൊണ്ട്പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്തൊക്കെയാണെന്ന് താന്‍ വിശദീകരിച്ചപ്പോള്‍ ‘എന്തെല്ലാം തെറികളാണ്’ പ്രതിപക്ഷം വിളിച്ചുപറഞ്ഞതെന്നും കൊവിഡ് അവലോകന യോഗശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രി ചോദിച്ചു.

നിയമസഭയില്‍ താന്‍ സംസാരിക്കാനായി സമയമെടുത്തതില്‍ പ്രതിപക്ഷത്തിനു വിഷമം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതില്‍ തനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും മുഖ്യമന്ത്രി ചോദിച്ചു. സര്‍ക്കാരിന്റെ ഓരോ കാര്യവും ജനങ്ങള്‍ നല്ല രീതിയിലാണ് സ്വീകരിച്ചിട്ടുള്ളതെന്നും അക്കാര്യത്തില്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിനോട് മതിപ്പ് മാത്രമേ ഉള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Ετικέτες

Post a comment

ഇതാര് പരനാറി ആണോ

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget