ശശി തരൂരിന്റേ നിലപാട് വഞ്ചനാപരം; ജനങ്ങളോട് മറുപടി പറയേണ്ടി വരും: കകംപള്ളി


തിരുവനന്തപുരം    വിമാനത്താവള സ്വകാര്യവൽക്കരണത്തെ സ്വാഗതം ചെയ്ത ശശി തരൂർ എംപിയുടെ നിലപാട് വഞ്ചനാപരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമാണിത്. മുതലാളിമാര്‍ക്കായുള്ള നിലപാടില്‍ നിന്ന് തരൂര്‍ പിന്മാറണം. കച്ചവടത്തിന് കൂട്ടുനില്‍ക്കുന്നവര്‍ ജനങ്ങളോട് മറുപടി പറയേണ്ടിവരും. ഇനി ജനകീയ പ്രതിരോധമാണ് ഇനി മാര്‍ഗമെന്നും വിമാനത്താവളം നല്ല രീതിയില്‍ നടത്താന്‍ ടിയാലിന് കഴിയുമെന്നും കടകംപള്ളി പറഞ്ഞു. 

അതേസമയം, തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തെ അനുകൂലിച്ച് ശശി തരൂർ എംപി. തീരുമാനം വിമാനത്താവള വികസനം വേഗത്തിലാക്കുമെന്ന് തരൂര്‍  ട്വീറ്റ് ചെയ്തു. ആര് നടത്തിയാലും ഭൂമിയുടെയും വിമാനത്താവളത്തിന്റെയും  ഉടമസ്ഥാവകാശവും മറ്റു നിയന്ത്രണങ്ങളും സർക്കാർ ഏജൻസികളിൽ  നിക്ഷിപ്തമാണ്. വിവാദമാണെങ്കിലും തിരുവനന്തപുരത്തെ ജനങ്ങൾ നേരിട്ട കാലതാമസത്തെക്കാൾ തീരുമാനം ഗുണം ചെയ്യുമെന്നും തരൂർ പറഞ്ഞു.  


Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget