വിവാഹനിശ്ചയത്തിന് വരൻ എത്തിയത് വള്ളത്തിൽ , മറ്റൊരു വള്ളത്തിൽ കൂടെ വന്ന സുഹൃത്തുക്കൾ വള്ളം മറിഞ്ഞ് വെള്ളത്തിലായി

  

കോട്ടയം: വീട്ടുമുറ്റത്തും സമീപ റോഡുകളിലുമെല്ലാം വെള്ളം കയറിയിതിനെ തുടര്‍ന്ന് വരന്‍ റോഡിലൂടെയെത്തിയത് വള്ളത്തില്‍. ദേവലോകം അടിവാരത്ത് തോപ്പില്‍ വീട്ടില്‍ അരുണിമയുടെയും അരുണ്‍ കിഷോറിന്റെയും വിവാഹ നിശ്ചയമാണ് ‘വെള്ളത്തി’ലായത്. റോഡിലും അരുണിമയുടെ വീടിന് സമീപത്തും വെള്ളം കയറിയതോടെ വരനെ കൊണ്ടു വരാന്‍ കാറിനു പകരം വള്ളം ഒരുക്കുകയായിരിന്നു.

വള്ളപ്പടിയില്‍ ചേമ്പില ഇട്ട് ഇരുത്തിയാണ് അരുണിനെ കൊണ്ടു വന്നത്. മറ്റൊരു വള്ളത്തില്‍ കൂടെ വന്ന കൂട്ടുകാര്‍ പകുതിയായപ്പോഴേക്കും വള്ളം മറിഞ്ഞ് വെള്ളത്തിലായി. തേച്ചുമിനുക്കിയ വസ്ത്രം ധരിച്ച് കല്യാണനിശ്ചയത്തിന് ഇറങ്ങിയവര്‍ ചടങ്ങുനടക്കുന്നിടത്ത് എത്തിയത് പാതി നനഞ്ഞൊട്ടിയ വസ്ത്രങ്ങള്‍ പിഴിഞ്ഞുണക്കിക്കൊണ്ട്.

ഇനി ഏതായാലും കോവിഡിന്റെയും മഴയുടെയും ഭീഷണി ഒഴിഞ്ഞിട്ട് വര്‍ഷാവസാനമേ വിവാഹം ഉള്ളൂ എന്നാണ് ഇരുകൂട്ടരുടേയും തീരുമാനം

Post a comment

ആ ചടങ്ങ് അങ്ങ് നടത്താമായിരുന്നു. പിന്നീട് dress മറിയാൽപ്പോരേ.

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget