കോവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനിലെ വാട്ടര്‍ പാര്‍ക്കില്‍ ഇപ്പോള്‍ ഡി ജെ പാര്‍ട്ടി

 ചൈന: ചൈനയിലെ വുഹാനിലാണ് വൈറസ് ആദ്യം പൊട്ടിപ്പുറപ്പെട്ടത്.മറ്റുള്ള സ്ഥലങ്ങളില്‍ ആളുകള്‍ കോറോണയെ ഭയപ്പെട്ട് സാമൂഹിക അകലം പാലിച്ചും, മാസ്‌ക് ധരിച്ചും, കോറോണ പ്രോട്ടോക്കോള്‍ അനുസരിച്ചും ജീവിക്കുമ്പോള്‍ വുഹാനിലെ സ്ഥിതി പാടെ മാറിയിരിക്കുകയാണ്.

അവര്‍ ആഘോഷങ്ങളുമായി പൊടി പൊടിക്കുകയാണ്. മാസ്‌കോ സാമൂഹിക അകലമോയില്ലാതെ വുഹാനിലെ മായാ ബീച്ച് വാട്ടര്‍പാര്‍ക്കില്‍ ഒത്തുകൂടുന്ന ആയിരക്കണക്കിന് പേരുടെ ചിത്രങ്ങളാണ് പുറത്ത് വന്നത്. പാട്ടും ബഹളവുമൊക്കെയായി ഡി.ജെയും പാട്ടുമായി നീന്തി ഉല്ലസിച്ച് ആഘോഷിക്കുന്ന വുഹാനിലെ ആളുകളുടെ വിഡിയോയാണ് പുറത്ത് വന്നത്.

ആരും മാസ്‌ക് ധരിക്കാതെയാണ് ആഘോഷങ്ങള്‍ പൊടി പൊടിക്കുന്നത്. മാത്രമല്ല സ്വിമ്മിംഗ് പൂളില്‍ ആളുകളെയെല്ലാം തിങ്ങി നിറഞ്ഞാണ് കാണാനും സാധിക്കുന്നത്. നീണ്ട 76 ദിവസങ്ങള്‍ക്ക് ശേഷം ജൂണിലാണ് വുഹാനില്‍ കര്‍ശന ലോക്ക്ഡൗണും മറ്റു നിയന്ത്രണങ്ങളും നീക്കി ജനങ്ങള്‍ക്ക് പൂര്‍ണമായും തുറന്നു നല്‍കിയത്. മേയ് പകുതി മുതല്‍ പിന്നീട് വുഹാന്‍ ഉള്‍പ്പെടുന്ന ഹ്യൂബെയ് പ്രവിശ്യയില്‍ ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗവും സ്ഥിരീകരിച്ചിരുന്നില്ല.

Ετικέτες

Post a comment

അടിച്ചു അണ്ണാക്കിൽ തന്നിട്ട് പന്നികൾ തുള്ളുന്നത് കണ്ടോ 😡

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget