യൂ എ ഇ അജ്മാനിൽ വൻ തീപിടിത്തം


അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ വന്‍ തീപ്പിടുത്തം. വ്യാവസായിക മേഖലയിലെ പൊതുമാര്‍ക്കറ്റിലാണ് തീപ്പിടുത്തമുണ്ടായത്. അപകടകാരണം വ്യക്തമല്ല. തീപ്പിടുത്തത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുമാസമായി മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു.

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഈ മാസം പകുതിയോടെ മാര്‍ക്കറ്റ് തുറക്കാനിരിക്കെയാണ് തീപ്പിടുത്തമുണ്ടായത്. മലയാളികളടക്കം നിരവധി വിദേശികള്‍ ജോലിചെയ്യുന്ന ഇടമാണിത്. അജ്മാന്‍ പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 

 


 
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget