ന്യൂഡല്‍ഹി: ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളില്‍ ഭക്ഷണം വിളമ്പാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ശുചിത്വം പാലിച്ചിരിക്കണം. ഫൈ്ളറ്റ് യാത്രയുടെ ദൈര്‍ഘ്യം അനുസരിച്ച് അന്താരാഷ്ട്ര ഫൈ്റ്റുകളിലും അന്താരാഷ്ട്ര ഫൈ്ളറ്റുകളിലും മുന്‍കൂട്ടി പാക്ക് ചെയ്ത ഭക്ഷണം വിളമ്പാം. ഓരോ തവണയും ഭക്ഷണം വിളമ്പുമ്പോള്‍ ക്യാബിന് ക്രൂ പുതിയ ഗ്ലൗസുകള്‍ ധരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഭക്ഷണം വിളമ്പുന്ന ട്രേ സെറ്റുകള്‍ ഡിസ്പോസിബിള്‍ ആയിരിക്കണം. ടെലിവിഷന്‍ സ്ക്രീനുകള്‍ അടക്കം യാത്രക്കാര്‍ക്ക് അനുവദിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ടെലിവിഷന്‍ സ്ക്രീനുകള്‍ അണുവിമുക്തമാക്കയിരിക്കണം. കൂടാതെ ഹെഡ്സെറ്റുകള്‍ അണുവിമുക്തമാക്കിയതോ ഡിസ്പോസിബിളോ ആയിരിക്കണം.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് 24 മുതല്‍ യാത്രാ വിമാനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ല.
COMMENTS