ഗൃഹനാഥനെ ബന്ധിയാക്കി ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും കൂട്ട ബലാത്സംഗത്തിനിരയാക്കി

മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയില്‍ പിതാവിനെ ബന്ധിയാക്കി 40കാരിയെയും പ്രായപൂര്‍ത്തിയെത്താത്ത മകളെയും ആറുപേരടങ്ങുന്ന അക്രമിസംഘം തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി. ഭര്‍ത്താവിനെ വീട്ടില്‍ കെട്ടിയിട്ട്, ഭാര്യയെയും 12കാരിയായ മകളെയും ആയുധധാരികളായ ആറംഗസംഘം സമീപത്തെ വയലില്‍വച്ച്‌ ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രിയാണ് അമ്മയെയും മകളെയും ഇവര്‍ തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ചയും ഇരുവരോടുമുള്ള ക്രൂരത അക്രമിസംഘം തുടര്‍ന്നുവെന്നും പൊലീസ് പറഞ്ഞു. മഹാരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാമത്തിലാണു സംഭവം. വീട്ടില്‍നിന്ന് പണവും മൊബൈല്‍ ഫോണടക്കമുള്ള സാധനങ്ങളും അക്രമിസംഘം തട്ടിയെടുത്തിട്ടുണ്ട്. കുറ്റവാളികളെ പിടികൂടാനായി അയല്‍ സംസ്ഥാനത്തേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget