കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ നിയമനിര്‍മ്മാണം നടത്തുന്നതിന് ഗവണ്മെന്റിൻ്റെ നീക്കം ...
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ നിയമനിര്‍മ്മാണം നടത്തുന്നതിന് ഗവണ്മെന്റിൻ്റെ നീക്കം അപലപനീയമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത. ഇത്തരം പ്രവണതകള്‍ ഓർത്തഡോക്സ് സഭ അനുവദിച്ചു കൊടുത്താല്‍ രാജ്യത്ത് കോടതികളുടെ പ്രസക്തി തന്നെ ഇല്ലാതാകും. പുതിയ കീഴ്വഴക്കങ്ങള് സൃഷ്ടിക്കുകയും ചെയ്യും.
നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പളളികളില്‍ നിന്ന് ഓര്‍ത്തഡോക്സ് സഭയുടെ വിശ്വാസികളെ പുറത്താക്കിയവർ ഇപ്പോള്‍ ഉപവാസങ്ങളും സമരങ്ങളും നടത്തി നിയമനിർമ്മാണത്തിന് ശ്രമിക്കുന്നത്. ഓര്‍ത്തഡോക്സ് സഭ പളളികള്‍ പിടിച്ചെടുത്ത് വിശ്വാസികളെ പുറത്താക്കുന്നു എന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. പളളിയുടെ ഭരണം 1934-ലെ ഭരണഘടന പ്രകാരം നിര്വ്വഹിക്കപ്പെടണമെന്നല്ലാതെ ഇടവകാംഗങ്ങളെ പളളികളില്‍ നിന്ന് പുറത്താക്കിയിട്ടില്ല, പുറത്താക്കുകയുമില്ല. പോലീസ് അധികാരികളാണ് പളളികളില്‍ നിന്നും വിശ്വാസികളെ നിക്കം ചെയ്യുന്നത്.
ഈ കാപട്യം പൊതുസമൂഹം തിരിച്ചറിയണം.
കോടതി വിധി നടപ്പാക്കാന്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ ബഹു. സര്‍ക്കാര്‍ കൈകൊളേളണ്ടതുണ്ട്. പളളികളില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കാന്‍ അനുവദിച്ചുകൂടാ. തങ്ങള്‍ക്കനുകൂലമായി സര്‍ക്കാര്‍ നിലകൊളളുമെന്നും ഏകപക്ഷീയമായി തീരുമാനം എടുക്കുമെന്നുളള പ്രചരണങ്ങള്‍ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാനും സര്‍ക്കാരിന്റെ നിഷ്പക്ഷതയില്‍ സംശയം ജനിപ്പിക്കുവാനും ഉദ്ദേശിച്ചുളളവയാണെന്ന് ഏവരും തിരിച്ചറിയണം
COMMENTS