മുനമ്പം, വൈപ്പിൻ ഹാർബറുകൾ തുറന്നു; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കർശന നിയന്ത്രണങ്ങൾകൊച്ചി: അടച്ചിട്ടിരുന്ന മുനമ്പം, വൈപ്പിന്‍ ഹാര്‍ബറുകള്‍ തുറന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഹാര്‍ബര്‍ പ്രവര്‍ത്തിക്കുക. കൊറോണ വ്യാപനം തുടരുന്നതിനാല്‍ ചെല്ലാനം ഹാര്‍ബര്‍ അടഞ്ഞു കിടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലോക്ക്ഡൗണും ട്രോളിംഗ് നിരോധനവും മൂലം വരുമാനം നിലച്ചിരുന്ന മത്സ്യത്തൊളിലാളികള്‍ ഹാര്‍ബറുകള്‍ തുറക്കുന്നത് പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്

ഒറ്റ ഇരട്ട നമ്പര്‍ ഉള്ള ബോട്ടുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ കടലില്‍ പോകാന്‍ അനുവദിക്കൂ. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ബോട്ടുകള്‍ പൂര്‍ണമായും നിരോധിക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി.

മുനമ്പം മത്സ്യ മാര്‍ക്കറ്റില്‍ ലേലം അനുവദിക്കില്ല. വന്‍കിട കച്ചവടക്കാര്‍ക്ക് മാത്രമായിരിക്കും മാര്‍ക്കറ്റിലേക്ക് പ്രവേശനം. മത്സ്യം വാങ്ങാന്‍ എത്തുന്നവരുടെ വിവരങ്ങള്‍ മാര്‍ക്കറ്റ് കവാടത്തില്‍ രേഖപ്പെടുത്തണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. 


Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget