ദില്ലി: കോടതിയലക്ഷ്യ കേസില്‍ മാപ്പ് പറയാന്‍ ആഗ്രഹിക്കുന്നില്ല എന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്. തെളിവ് ഹാജരാക്കാതെയുള്ള കോ...
ജസ്റ്റിസ് അരുണ്‍മിശ്ര വിരമിക്കുന്നതിന് മുമ്പ് എല്ലാം തീരുമാനിക്കുന്നു എന്ന സന്ദേശം എന്തിന് നല്‍കുന്നുവെന്ന് പ്രശാന്ത് ഭൂഷന്റെ അഭിഭാഷകന് ദുഷ്യന്ത് ദവെ ചോദിച്ചു. മറ്റേതെങ്കിലും ബെഞ്ച് ശിക്ഷയിന്മേല് വാദം കേള്‍ക്കണമെന്ന് ദുഷ്യന്ത് ദവേ ആവശ്യപ്പെട്ടെങ്കിലും അങ്ങനെ ഒരു വ്യവസ്ഥയില്ലെന്ന് ജസ്റ്റിസ് അരുണ്‍മിശ്ര വ്യക്തമാക്കി. കേസ് പരിഗണിക്കുന്ന ബെഞ്ചിനെതിരെ ആക്ഷേപം ഉന്നയിക്കുകയായിരുന്നു ദുഷ്യന്ത് ദവെ
പൊതുജനതാല്പര്യത്തെ മുന്‍നിര്‍ത്തി വിമര്‍ശനങ്ങള്‍ ഉന്നയിച്ചാല്‍ അത് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പരിധിയിലാണ് വരേണ്ടതെന്ന് സുപ്രിംകോടതിയ്ക്ക് സമര്‍പ്പിച്ച വിശദീകരണത്തില്‍ ഭൂഷണ് അഭിപ്രായപ്പെട്ടിരുന്നു. ജഡ്ജിമാര്‍ക്കെതിരെ ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കും അഭിഭാഷകര്‍ക്കും ആഭ്യന്തരതലത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കാനുള്ള സംവിധാനങ്ങള്‍ തീരെ ഫലപ്രദമാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജുഡീഷ്യറിയിലെ ഇംപീച്ചമെന്റ് നടപടികള്‍ ഉള്‍പ്പടെയുള്ളവ വളരെ സങ്കീര്‍ണമാണ്. പൊതുജനതാല്‍പ്പര്യം കണക്കിലെടുത്തുകൊണ്ടുള്ള വിമര്‍ശനങ്ങള്‍ അനുച്ഛേദം 19(1) പ്രകാരം ആവിഷ്കാര സ്വാതന്ത്ര്യപരിധിയിലാണ് വരേണ്ടതെന്നും പ്രശാന്ത് ഭൂഷണ് വിശദീകരിക്കുന്നു.
അഴിമതി അഥവാ കറപ്ഷന്‍ എന്ന വാക്ക് താന്‍ വിശാലമായ അര്‍ഥത്തിലാണ് പ്രയോഗിച്ചതെന്ന് ഭൂഷണ് മുന്‍പ് തന്നെ വാദിച്ചിരുന്നു. ഭൂരിഭാഗം ജഡ്ജുമാരും അഴിമതിക്കാരാണ് എന്ന ഭൂഷന്റെ വിവാദ പരാമര്‍ശം മൂലമാണ് അദ്ദേഹത്തെ സുപ്രിംകോടതി കോടതിഅലക്ഷ്യകേസില് കുറ്റക്കാരനായി കണ്ടെത്തിയത്. സാമ്പത്തിക അഴിമതികള്‍ മാത്രമല്ല താന്‍ ഉദ്ദേശിച്ചതെന്നും നീതിന്യായ വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന എല്ലാത്തരം ശരികേടുകളേയും വിവക്ഷിക്കാനാണ് ആ വാക്ക് ഉപയോഗിച്ചതെന്നും അദ്ദേഹം കോടതിയോട് വിശദീകരിച്ചു. പറയുന്ന കാര്യങ്ങള്‍ സത്യമാണെങ്കില്‍ കോടതിയലക്ഷ്യകേസുകള്ക്ക് ഇളവുകള്‍ നല്‍കാനാകുമെന്ന് സൂചിപ്പിച്ചുകൊണ്ട് കറപ്ഷന്‍ എന്ന വാക്ക് കൃത്യമായി മനസിലാക്കാന്‍ തയ്യാറാകണമെന്നും ഭൂഷന് അപേക്ഷിച്ചു.
ജഡ്ജ്മെന്റ് എന്‍ക്വയറി ആക്ട് പ്രകാരമുള്ള നടപടികളും ഇംപീച്ചമെന്റ് അടക്കമുള്ള അച്ചടക്ക നടപടികളും ഒരു ന്യായാധിപനെതിരെ നടക്കണമെങ്കില്‍ അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി വെയ്ക്കുകയും അന്വേഷിക്കുകയും വേണമെന്നും ഭൂഷണ് വ്യക്തമാക്കി. എന്നാല്‍ അത്തരം വാദങ്ങളെല്ലാം കോടതി തള്ളുകയും ഭൂഷണ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയുമായിരുന്നു.
COMMENTS