ലൈഫ് ക്രമക്കേട്: കരാറിന്റെ രേഖകൾ ഹാജരാക്കണം; ചീഫ് സെക്രട്ടറിയ്ക്കു ഇ.ഡിയുടെ നോട്ടീസ്


ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടിൽ ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്സ്മെന്‍റ് നോട്ടീസയച്ചു. പദ്ധതിക്ക് കേന്ദ്രാനുമതിയുണ്ടോ എന്ന് വ്യക്തമാക്കണമെന്നു നോട്ടീസിൽ ആവശ്യപ്പെട്ടു. റെഡ് ക്രസന്‍റുമായുള്ള കരാറിന്‍റെ മുഴുവന്‍ രേഖകളും ആവശ്യപ്പെട്ടു. കരാര്‍തുക എങ്ങനെ കൈമാറ്റം ചെയ്തുവെന്നും അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നു. 

കരാർ വിശദാംശങ്ങൾ, ഇടനിലക്കാർ, കരാർ തുക തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുകയാണ് ഇഡിയുടെ ലക്ഷ്യം. ഭവനസമുച്ചയത്തിന്റെ നിർമാണ കരാറെടുത്ത കമ്പനി തനിക്ക് ഒരു കോടി കമ്മിഷൻ തന്നുവെന്നു സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന മൊഴി നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ സന്ദർശിച്ചതിനെത്തുടർന്നു ലഭിച്ച 20 കോടിയുടെ സഹായത്തിൽ നിന്ന് ഏതു സാഹചര്യത്തിലാണു സ്വപ്നയ്ക്കു കമ്മിഷൻ ലഭിച്ചതെന്നും റെഡ് ക്രസന്റിൽ നിന്നു നിർമാണക്കമ്പനിക്കു കരാർ നൽകിയതിന്റെ മാനദണ്ഡങ്ങളും ആര് ഇടപെട്ടാണു കരാർ നൽകിയതെന്നതും പരിശോധിക്കുന്നുണ്ട്. വടക്കാഞ്ചേരിയിൽ ആദ്യം തയാറാക്കി ഭരണാനുമതി കിട്ടിയ പദ്ധതിയിലുണ്ടായ മാറ്റവും പ്രതിപക്ഷം ആരോപണമായി ഉയർത്തിയിരുന്നു.

റെഡ്ക്രസന്റിൽ നിന്നു സഹായം വാങ്ങുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനു വേണ്ടി ലൈഫ് മിഷൻ സിഇഒ ഒപ്പിട്ട ധാരണാപത്രത്തിന്റെ ഉള്ളടക്കം പ്രത്യേകം പരിശോധിക്കും. കരാറിനു മുൻപ് നയപരമായ തീരുമാനം വേണമെന്നു നിയമവകുപ്പ് ഫയലിൽ എഴുതിയെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. വിദേശസംഘടനയിൽ നിന്നു സഹായം തേടുന്നതിനു മുൻപ് കേന്ദ്രസർക്കാരിന്റെ അനുമതി വേണമെന്ന നിബന്ധന പാലിച്ചിരുന്നോയെന്നും ഇഡി പരിശോധിക്കും. ഇൗ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി തിടുക്കപ്പെട്ടു കരാർ നൽകിയെന്നതിന്റെ വിവരങ്ങളാണു പുറത്തുവന്നത്.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget