ആരെയോ തിരഞ്ഞ്, മൂകമായി കരഞ്ഞ് ദുരന്തഭൂമിയില്‍ ഈ മിണ്ടാപ്രാണി

 പെട്ടിമുടി(ഇടുക്കി)∙ കരച്ചിലുകളും മനസ്സിന്റെ പിടച്ചിലുകളും ഏറെക്കണ്ട പെട്ടിമുടിയില്‍ എല്ലാത്തിനും മൂകസാക്ഷിയായി ഒരാളുണ്ട്. മണ്ണെടുത്ത വീടുകൾക്കു മുകളിൽ അകലങ്ങളിലേക്ക് കണ്ണുംനട്ട് നില്‍പ് തുടങ്ങിയിട്ട് ദിവസം മൂന്നായി. ഉറ്റവരുടെ വേർപാടിന്റെ വേദനയാകും ഈ മിണ്ടാപ്രാണിയും പറയുന്നത്. 
 
തനിക്ക് ഇത്രയും നാൾ ഭക്ഷണം തന്നിരുന്ന വീട്, തന്റെ പ്രിയപ്പെട്ട യജമാനൻ ഈ മണ്ണിനടിയിൽ എവിടെയെങ്കിലും ഉണ്ടോയെന്ന് അറിയാനായി ആ ദുരന്തഭൂമി മുഴുവൻ തിരഞ്ഞുനടക്കുകയാണ് ഒരു നായ. എന്താണ് സംഭിവിച്ചതെന്നറിയാതെ ഇത്രയും മനുഷ്യർ ഉള്ളത് വകവയ്ക്കാതെ മറ്റെല്ലാവരെയും പോലെ തന്റെ പ്രിയപ്പെട്ടവർക്കായി ഓടി നടക്കുകയാണ് കഴിഞ്ഞ മൂന്നു ദിവസമായി ഈ നായ.

എല്ലാം ഒലിച്ചു പോകുമ്പോഴും ബാക്കിയാകുന്ന ഇതുപോലെയുള്ള ജീവികൾ എല്ലാ ദുരന്തഭൂമിയിലെയും സങ്കടക്കാഴ്ചയാണ്. മുൻപ്‌ കവളപ്പാറയിലും പുത്തുമലയിലും ഇത്തരം യജമാനൻമാരെ തേടിയലയുന്ന നായകൾ നൊമ്പര കാഴ്ചകളായിരുന്നു.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget