ഉത്തർപ്രദേശ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ചേതൻ ചൗഹാൻ കോവിഡ് ബാധിച്ച മരിച്ചു

 ലക്‌നൗ : ഉത്തര്‍പ്രദേശ് മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്‍ അന്തരിച്ചു . കോവിഡ് ബാധയെ തുടര്‍ന്ന്‌ ചികിത്സയിലിരിക്കെയാണ് അന്ത്യം .

കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത് . ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായത് .  തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ലക്നൗവിലെ സഞ്ജയ് ഗാന്ധി പി ജി ഐ ആശുപത്രിയിലാണ് അദ്ദേഹത്തെ ആദ്യം പ്രവേശിപ്പിക്കുന്നത് . ആരോഗ്യ നില മെച്ചപ്പെടാതിരിക്കുകയും മറ്റ് സങ്കീര്‍ണതകള്‍ ഉണ്ടാകുകയും ചെയ്തതോടെ അദ്ദേഹത്തെ ഗുരുഗ്രാമിലേക്ക് മാറ്റി . അദ്ദേഹം 40 ടെസ്റ്റുകള്‍ ഇന്ത്യയ്ക്കായി ചൗഹാന്‍ കളിച്ചിട്ടുണ്ട് . സുനില്‍ ഗവാസ്‌കറുടെ ദീര്‍ഘ കാല ഓപ്പണിംഗ് പങ്കാളിയായിരുന്നു അദ്ദേഹം.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget