ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാരുടെ പട്ടികയിൽ നാലാം സ്ഥാനത്ത് മോദി


ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി നരേന്ദ്ര മോദി. ജവഹര്‍ലാല്‍ നെഹ്രു, ഇന്ദിരാഗാന്ധി, ഡോ. മന്‍മോഹന്‍ സിങ് എന്നിവര്‍ കഴിഞ്ഞാല്‍ അടുത്തസ്ഥാനം പ്രധാനമന്ത്രി മോദിക്കാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി എന്ന വിശേഷണവും ഇനി മോദിക്ക് സ്വന്തം. അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു മുമ്പ് ഈ സ്ഥാനത്തുണ്ടായിരുന്നത്. രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യ ദിനത്തിന് രണ്ടു ദിവസം മുമ്പാണ് പ്രധാനമന്ത്രി മോദി രാജ്യത്ത് ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയിട്ടുള്ളത്. ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി മോദി തന്റെ ഏഴാമത്തെ സ്വാതന്ത്ര്യ ദിന സന്ദേശമാവും ചെങ്കോട്ടയില്‍നിന്ന് നല്‍കുക.

രാജ്യത്തിന്റെ 14-ാമത്തെ പ്രധാനമന്ത്രിയായി 2014 മെയ് 26-നാണ് നരേന്ദ്ര മോദി അധികാരമേല്‍ക്കുന്നത്. 2019 മെയ് 30 ന് രണ്ടാം ഇന്നിങ്‌സിന് തുടക്കം കുറിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവാണ്. 17 വര്‍ഷത്തോളം അദ്ദേഹം അധികാരത്തില്‍ തുടര്‍ന്നു. നെഹ്രുവിന്റെ മകള്‍ ഇന്ദിര ഗാന്ധിക്കാണ് രണ്ടാം സ്ഥാനം. രണ്ടു തവണയായി അവര്‍ 11 വര്‍ഷത്തിലധികം അധികാരത്തില്‍ തുടര്‍ന്നു. തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തില്‍വന്ന ഡോ. മന്‍മോഹന്‍ സിങ് അഞ്ചു വര്‍ഷംവീതം ഭരിച്ചു. 

രാജ്യത്തെ കോണ്‍ഗ്രത ഇതര പ്രധാനമന്ത്രിമാരില്‍ മിക്കവര്‍ക്കും കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. മൊറാര്‍ജി ദേശായി (1977 മാര്‍ച്ച് 24 മുതല്‍ 1979 ജൂലായ് 28 വരെ), ചരണ്‍ സിങ് (1979 ജൂലായ് 28 മുതല്‍ 1980 ജനുവരി 14 വരെ), വി.പി സിങ് (1989 ഡിസംബര്‍ രണ്ട് മുതല്‍ 1990 നവംബര്‍ പത്തുവരെ) ചന്ദ്രശേഖര്‍ (1990 നവംബര്‍ പത്ത് മുതല്‍ 1991 ജൂണ്‍ 21 വരെ), എച്ച്.ഡി ദേവഗൗഡ (1996 ജൂണ്‍ ഒന്നുമുതല്‍ 1997 ഏപ്രില്‍ 21 വരെ), ഐ.കെ ഗുജ്‌റാള്‍ (1997 ഏപ്രില്‍ 21 മുതല്‍ 1998 മാര്‍ച്ച് 19 വരെ) എന്നിവര്‍ക്കാണ് കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത്.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget