സരിത നായികയായ സിനിമ യുട്യൂബിൽ; അഭിനയത്തെ ട്രോളി ട്രോളന്മാർ

 സരിത എസ്.നായർ അഭിനയിക്കുന്ന വയ്യാവേലി എന്ന സിനിമ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കേരള രാഷ്ട്രീയത്തെ അടിമുടി ഉലച്ച, നേതാക്കളുടെ ഉറക്കം കെടുത്തിയ സോളാര്‍കേസിലെ നായിക പുതിയ ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് എത്തുന്നത്. അന്ത്യകൂദാശ എന്ന ചിത്രത്തിലാണ് ഇതിന് മുൻപ് സരിത അഭിനയിച്ചത്.

വിവാദ നായികയുടെ ചിത്രം പുറത്തിറങ്ങിയതിന് പുറകെ ട്രോളന്മാരും സജീവമായിട്ടുണ്ട്. ചിത്രത്തിലെ സരിതയുടെയും മറ്റുള്ള നടീനടന്മാരുടെയും മോശം പ്രകടനത്തെയാണ് ട്രോളുകൾ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. നാല് വർഷങ്ങൾക്ക് മുൻപാണ് സരിത പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തെ സംബന്ധിച്ച വാർത്തകൾ സോഷ്യൽ മീഡിയയിലും മറ്റുമായി നിറയുന്നത്. 

ശേഷം ഏതാനും ആഴ്ചകൾക്ക് മുൻപ് ചിത്രം യൂട്യൂബിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ചിത്രം ഇറങ്ങി അധികം താമസിയാതെ വിഡിയോ ട്രോളുകളും പുറത്തിറങ്ങുകയായിരുന്നു. ശിവജി ഗുരുവായൂർ, കൊച്ചുപ്രേമൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

വി.വി. സന്തോഷ് എന്ന ആളാണ് സിനിമയുടെ സംവിധാനം. തിരക്കഥ എഴുതിയത് അശോക് നായര്‍. ഇദ്ദേഹം തന്നെയാണ് സിനിമയുടെ നിര്‍മാതാവ്.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget