ന്യൂഡല്‍ഹി: പാലാരിവട്ടം പാലം പൊളിക്കുന്നതിനുള്ള വിലക്ക് അടിയന്തരമായി നീക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്...
ന്യൂഡല്‍ഹി: പാലാരിവട്ടം പാലം പൊളിക്കുന്നതിനുള്ള വിലക്ക് അടിയന്തരമായി നീക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. പാലത്തില്‍ തല്‍സ്ഥിതി തുടരണം എന്ന് നിര്‍ദേശിച്ച് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് പുറപ്പെടുവിച്ച മുന്‍ ഉത്തരവ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്
മോശമായ നിര്‍മ്മാണം കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി പാലാരിവട്ടം പാലം അടഞ്ഞു കിടക്കുകയാണ്. ജനങ്ങളുടെ അസൗകര്യം കാരണം പാലം പൊളിച്ച് പുതിയത് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഭേദഗതി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാല്‍ കോടതി നടപടികളെ തുടര്‍ന്ന് പാലം നിര്‍മ്മാണം വൈകുകയാണ്. കുണ്ടന്നൂര്‍, വൈറ്റില പാലങ്ങള്‍ ഈ വര്‍ഷം കമ്മീഷന് ചെയ്യുന്നതോടെ പാലാരിവട്ടത്ത് വലിയ ഗതാഗത കുരുക്ക് ഉണ്ടാകും. ഇത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകും എന്നും അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പാലം പൊളിക്കുന്നതിനു മുമ്പ് ഭാരപരിശോധന നടത്തണം എന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഓഗസ്റ്റ് 28 ന് പരിഗണിക്കാന്‍ സാധ്യതയുള്ള ഹര്‍ജികളുടെ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍ അന്ന് ഹര്‍ജി പരിഗണിക്കുമോ എന്ന കാര്യത്തില്‍ ഇത് വരെ അന്തിമ തീരുമാനം ആയിട്ടില്ല.
ഹര്‍ജിയും, മുന്‍ ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ടും ഉള്ള അപേക്ഷയും അപേക്ഷ 28 ന് പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കൗണ്‍സില്‍ ജി പ്രകാശ് സുപ്രീം കോടതി രജിസ്ട്രിക്ക് കത്ത് നല്കി.
COMMENTS