കോവിഡ് വ്യാപനം: കോഴിക്കോട് വലിയങ്ങാടിയിൽ ക്രമീകരണങ്ങളോടെ ചരക്കിറക്കൽ തുടങ്ങി


 കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വലിയങ്ങാടിയിൽ ക്രമീകരണങ്ങളോടെ ചരക്കിറക്കൽ തുടങ്ങി

വലിയങ്ങാടിയിലേക്ക് ചരക്കിറക്കാൻ ഒരു ദിവസവും കച്ചവടം നടത്താനും സാധനങ്ങൾ കയറ്റി അയക്കാനും അടുത്ത ദിവസവുമെന്ന സംവിധാനം മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു.

ഒരേസമയം മുവ്വായിരത്തിലേറെ പേർ എത്തുന്ന വലിയങ്ങാടിയിൽ ആളുകളുടെ എണ്ണം കുറയ്ക്കാൻ നിയന്ത്രണം സഹായകമായെന്ന് വ്യാപാരികൾ പറയുന്നു.

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ലോറികളിലെ ഡ്രൈവർമാരെ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷമാണ് വലിയങ്ങാടിയിലേക്ക് കയറ്റി വിടുന്നത്.ഇവർക്കായി വിവിധ അസോസിയേഷനുകളുടെ നേതൃത്വത്തിൽ ശൗചാലയവും വിശ്രമിക്കുന്നതിനായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഒരു ദിവസത്തിലധികം മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഡ്രൈവർമാർ ഇവിടെ തങ്ങുന്നില്ല. ജില്ലയിൽ നിന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് ചരക്കുമായി പോയി വരുന്ന ജില്ലയിലെ ലോറി ഡ്രൈവർമാർ ക്വാറന്റീനിൽ പോകണമെന്നുള്ള നിബന്ധന അസോസിയേഷനുകൾ വെച്ചിട്ടുണ്ട്

മറ്റു സംസ്ഥാനങ്ങളിൽ പോയി വരുന്ന ചില ഡ്രൈവർമാർ ലോറിയിൽ നിന്നിറങ്ങാതെ അടുത്ത ലോഡുമായി വീണ്ടും പോകുന്നുണ്ട്

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget