മുംബൈ : നടന് സുശാന്ത് സിംഗ് ലഹരി മരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നെന്ന് മുന്‍ അംഗരക്ഷകന്റെ വെളിപ്പെടുത്തല്‍. വിദേശത്ത് നിന്നെത്തിച്ച ഹാഷിഷ...
മുംബൈ : നടന് സുശാന്ത് സിംഗ് ലഹരി മരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നെന്ന് മുന്‍ അംഗരക്ഷകന്റെ വെളിപ്പെടുത്തല്‍. വിദേശത്ത് നിന്നെത്തിച്ച ഹാഷിഷ് സ്ഥിരമായി ഉപയോഗിക്കാറുണ്ടായിരുന്നെന്നാണ് വെളിപ്പെടുത്തല്‍. മയക്കുമരുന്ന് ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ കേസെടുത്ത നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘം നാളെ മുംബൈയിലെത്തും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സിബിഐക്കും പിന്നാലെ മൂന്നാമത്തെ കേന്ദ്ര ഏജന്‍സിയാണ് സുശാന്ത് മരണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
ഒന്‍പത് മാസം മുന്‍പ് വരെ സുശാന്തിന്റെ അംഗരക്ഷകനായിരുന്ന മുഷ്താഖ് ആണ് ഒരു ദേശീയ ചാനലിനോട് വെളിപ്പെടുത്തല്‍ നടത്തിയത്.
ലഹരി ഉപയോഗിക്കുന്ന പാര്‍ട്ടികളില്‍ താരവും കാമുകിയായ റിയയും പങ്കെടുക്കാറുണ്ട്. വിലകൂടിയ ഹാഷിഷ് ഇതിനായി എത്തിക്കാറുണ്ടെന്നുമാണ് വെളിപ്പെടുത്തല്‍. എന്നാല്‍ ഇതെല്ലാം കള്ളമെന്ന് സുശാന്തിനൊപ്പമുണ്ടായിരുന്ന സഹായി അങ്കിത് ആചാര്യ പറഞ്ഞു.
അതേസമയം ലഹരി വസ്തുക്കള്‍ ആവശ്യപ്പെട്ട് റിയ നടത്തിയ ചാറ്റുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടെത്തിയിരുന്നു. ലഹരി മരുന്ന് സുശാന്തിന് നല്‍കിയെന്ന സൂചനയും ഈ ചാറ്റുകളിലുണ്ടായിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ കേസെടുത്തത്. എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ കെപി മല്‍ഹോത്രയുടെ നേതൃത്വത്തില്‍ മുംബൈയിലെയും ദില്ലിയിലെയും ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുക.
സംഘം റിയയുടെ രക്ത സാമ്ബിള്‍ ശേഖരിക്കും. ഏത് പരിശോധനയോടും സഹകരിക്കുമെന്ന് റിയയുടെ അഭിഭാഷകന് അറിയിച്ചു. അതേസമയം സുശാന്തുമായി പിണങ്ങിപ്പിരിഞ്ഞ ജൂണ്‍ എട്ടിന് ഒരു ഐടി പ്രൊഫഷണലിന്റെ സഹായത്താല്‍ റിയ എട്ട് ഹാര്‍ഡ് ഡിസ്കുകള്‍ നശിപ്പിച്ചെന്ന് ഫ്ലാറ്റില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സിദ്ധാര്‍ഥ് പിഠാനി സിബിഐയ്ക്ക് മൊഴി നല്കി. എന്ത് വിവരങ്ങളാണ് നശിപ്പിച്ചതെന്നറിയാന്‍ സൈബര്‍ വിദഗ്ദരുടെ സഹായം തേടിയിരിക്കുകയാണ് അന്വേഷണ സംഘം.
COMMENTS