ഉമ്മ നല്‍കി കുഞ്ഞുമകളെ യാത്രയാക്കിയത് മരണത്തിലേക്ക്; കാത്തിരുന്ന് കിട്ടിയ മകളെ നഷ്ടപ്പെട്ട വേദനയില്‍ ഫൈസല്

 മണ്ണാർക്കാട് :പൊന്നുമ്മ നല്‍കിയാണ് ഫൈസല്‍ തന്റെ ഏകമകള്‍ ആയിഷ ദുആയെ ഭാര്യ സുമയ്യ തസ്നിമിനൊപ്പം ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും നാട്ടിലേക്ക് യാത്രയാക്കിയത്. മണ്ണാര്‍ക്കാട്ടെ വീട്ടില്‍ ഫൈസലിന്റെ ഉപ്പ റസാഖും മറ്റു കുടുംബാംഗങ്ങളും ഇവരെ കാത്തിരുന്നു. മൂന്നു മാസത്തെ വിസിറ്റിംഗ് വിസയ്ക്ക് ഭര്‍ത്താവ് ഫൈസലിനെ കാണാന്‍ പോയതായിരുന്നു സുമയ്യയും മകള്‍ ആയിഷയും. കോവിഡ് പ്രതിസന്ധി ഇവരുടെ മടക്കയാത്ര വൈകിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് അപ്രതീക്ഷിതമായി ഫൈസലിന്റെ ഫോണ്‍ വിളിയെത്തുന്നത്. സുമയ്യയും മകളും നാട്ടിലേയ്ക്ക് വരികയാണ്..

എന്നാല്‍ പിന്നീട് വീട്ടുകാരെ തേടിയെത്തിയത് ദുരന്തവാര്‍ത്തയാണ്. ആയിഷ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ സുമയ്യ തസ്നി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മകള്‍ മരിച്ച വിവരം ഇവരെ അറിയിച്ചിട്ടില്ല.

വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷത്തിന് ശേഷമുണ്ടായ കുഞ്ഞാണ് ആയിഷ. മകളുടെ വിയോഗ വാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് വരാനൊരുങ്ങുകയാണ് ഫൈസല്‍. ദുബായില്‍ ടെലികോം മേഖലയിലാണ് ഫൈസല്‍ ജോലിചെയ്യുന്നത്.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget