നിത്യാനന്ദയുടെ ' റിസർവ് ബാങ്ക് ഓഫ് കൈലാസ" പ്രഖ്യാപനം ഇന്ന്

 

 

ബെംഗളൂരു : ഇന്ത്യയിൽനിന്ന് കടന്ന വിവാദ ആൾദൈവം നിത്യാനന്ദ തന്റെ സ്വന്തം രാജ്യമായ കൈലാസത്തിൽ സ്ഥാപിച്ച പുതിയ ബാങ്കിനെക്കുറിച്ചുള്ള പ്രഖ്യാപനം ശനിയാഴ്ച നടത്തും. സാമൂഹികമാധ്യമങ്ങളിലൂടെ നിത്യാനന്ദ തന്നെയാണ് കൈലാസത്തിൽ 'റിസർവ് ബാങ്ക് ഓഫ് കൈലാസ' എന്ന പേരിൽ ബാങ്ക് സ്ഥാപിച്ചതായി അറിയിച്ചിരിക്കുന്നത്. ഗണേശ ചതുർഥി ദിനത്തിൽ പുതിയ കറൻസി പുറത്തിറക്കുമെന്നും ബാങ്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും മൂന്ന് ദിവസം മുമ്പ് നിത്യാനന്ദ വ്യക്തമാക്കിയിരുന്നു.

നാണയ വിനിമയം അടക്കം കൈലാസത്തിലെ എല്ലാ സാമ്പത്തിക ഇടപാടുകളും നിയമപരമാണെന്നാണ് നിത്യാനന്ദയുടെ അവകാശവാദം.

പെൺകുട്ടികളെ തടവിൽപാർപ്പിച്ച് പീഡിപ്പിച്ച കേസിൽ ഉൾപ്പെട്ടതോടെയാണ് നിത്യാനന്ദ ഇന്ത്യയിൽനിന്ന് മുങ്ങിയത്. തുടർന്ന് കഴിഞ്ഞവർഷം അവസാനത്തോടെ സ്വന്തം രാജ്യം സ്ഥാപിച്ചതായും ഇയാൾ അവകാശപ്പെട്ടിരുന്നു. ഇക്വഡോറിലെ ഒരു ദ്വീപിലാണ് നിത്യാനന്ദയുടെ രാജ്യമെന്ന് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകളിലുണ്ടായിരുന്നു. എന്നാൽ നിത്യാനന്ദ തങ്ങളുടെ രാജ്യത്ത് ഇല്ലെന്നായിരുന്നു ഇക്വഡോറിന്റെ പ്രതികരണം. ഇതോടെ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഒരു ദ്വീപാണ് നിത്യാനന്ദ കൈലാസമായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget