നെടുമ്പാശ്ശേരി വീമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി; താമരശ്ശേരി സ്വദേശി കസ്റ്റഡിയിൽ


കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. മസ്‌കത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശിയില്‍ നിന്നാണ് 650 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. പേസ്റ്റ് രൂപത്തില്‍ ആക്കിയ സ്വര്‍ണം കാല്‍മുട്ടില്‍ കെട്ടി ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു പിടികൂടിയ ശേഷം സംസ്ഥാനത്ത് വിവിധ വിമാനത്താവളങ്ങളില്‍ വ്യാപക സ്വര്‍ണ വേട്ടയാണ് നടക്കുന്നത്. കുഴമ്പു രൂപത്തിലാക്കിയും ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ചും മറ്റുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത്.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget