ന്യൂഡല്‍ഹി: നഗ്നശരീരത്തില് മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ള...
ന്യൂഡല്‍ഹി: നഗ്നശരീരത്തില് മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റീസ് അരുണ്‍ മിശ്രയാണ് ഹര്‍ജി തള്ളിയത്.
അശ്ലീലം പ്രചരിപ്പിച്ചുവെന്നത് വ്യക്തമാണെന്ന് അരുണ്‍ മിശ്ര പറഞ്ഞു. രാജ്യത്തിന്റെ സംസ്കാരത്തെ കുറിച്ചു കുട്ടികള്‍ക്ക് ലഭിക്കുന്ന ധാരണ എന്തായിരിക്കുമെന്നതില് കോടതി ആശങ്ക പ്രകടിപ്പിച്ചു. രഹ്ന ഫാത്തിമ ആക്സിറ്റിവിസ്റ്റ് ആയിരിക്കാം, പക്ഷേ എന്തിനാണ് ഈ പ്രവൃത്തി ചെയ്തതെന്നും കോടതി ചോദിച്ചു.
നേരത്തെ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് രഹ്ന സുപ്രീം കോടതിയെ സമീപിച്ചത്.
COMMENTS