രാജ്യത്തെ ഒാരോ പൗരന്റെയും ആരോഗ്യ വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍. ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി, സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത...
രാജ്യത്തെ ഒാരോ പൗരന്റെയും ആരോഗ്യ വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍. ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി, സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. എല്ലാവര്ക്കും കോവിഡ് വാക്സീന് ലഭ്യമാക്കുന്നതിന് പദ്ധതി തയാറാക്കിയെന്നും മോദി അറിയിച്ചു. കോവിഡ് പോരളികളുടേത് മഹനീയമായ സേവനമാണ്. ആത്മനിര്‍ഭര്‍ ഭാരത് എന്നത് 130 കോടി ജനങ്ങളുടെയും മന്ത്രമാണ്. മേയ്ക്ക് ഫോര്‍ വേള്‍ഡ് എന്നതാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പറഞ്ഞു.
ഒാരോ ഇന്ത്യക്കാരനും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഡോക്ടറെ കാണുമ്പോഴും ഫാര്‍മസിയില്‍ പോകുമ്പോഴുമെല്ലാം തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. ആരോഗ്യപരിചരണ രംഗത്തെ വിപ്ലവകരമായ മാറ്റമാണ്. ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വാക്സീന് ഉടന്‍ ലഭ്യമാകും. രാജ്യത്ത് മൂന്ന് വാക്സീനുകള്‍ നിര്‍ണായക പരീക്ഷണഘട്ടത്തിലാണ്.
നാഷ്ണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈന്റെ ഭാഗമായി അടിസ്ഥാന സൗകര്യവികസന മേഖലയില്‍ ഏഴായിരം പദ്ധതികളില്‍ 110 ലക്ഷം കോടി രൂപ ചെലവഴിക്കും. വിവിധ ഗതാഗത മാര്‍ഗങ്ങളെ പരസ്പരം ബന്ധിപ്പിക്കും. മനുഷ്യശേഷിയാണ് ഇന്ത്യയുടെ സമ്പത്ത്. 110 പിന്നാക്ക ജില്ലകളെ വികസന പാതയിലെത്തിക്കും. കര്‍ഷകര്‍ക്ക് ലാഭകരമായി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ അവസരമൊരുക്കി. ഇടത്തരക്കാര്‍ക്കായി നികുതി പരിഷ്ക്കരണവും സാമ്പത്തിക സഹായവും ഉറപ്പാക്കി.
ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആഗോള പരന്മാരാക്കും. 1000 ദിവസം കൊണ്ട് 6 ലക്ഷം ഗ്രാമങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ സൗകര്യം ലഭ്യമാക്കും. പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിന്റെ കാര്യത്തില്‍ ഉചിതമായ തീരുമാനം ഉടന്‍ എടുക്കും. 1,400 കോവിഡ് പരിശോധന ലാബുകള്‍ രാജ്യത്ത് സജ്ജമാണ്. 100 നഗരങ്ങളെ മലിനീകരണ മുക്ത വികസന മാതൃകകളാക്കും. സിംഹങ്ങളെ സംരക്ഷിക്കാന്‍ പ്രോജക്ടറ്റ് ലയണും ഡോള്‍ഫിനുകളെ സംരക്ഷിക്കാന്‍ പ്രോജക്ടറ്റ് ഡോള്ഫിനും നടപ്പാക്കും.
മെഡിക്കല്‍ ടൂറിസം രംഗത്ത് വന്‍ സാധ്യതകളുണ്ട്. ലോകോത്തര ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കണം. സ്വന്തം കാലില്‍ നില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. ആഗ്രഹിച്ചത് േനടിയെടുത്ത ചരിത്രമാണ് ഇന്ത്യയുടേത്. പ്രകൃതിദുരന്തത്തിന് ഇരകളായവര്‍ക്ക് എല്ലാ സഹായവും ലഭ്യമാക്കും. ഇന്ത്യയുടെ വികസനക്കുതിപ്പിന് തടയിടാന്‍ കോവിഡ് സാധിക്കില്ലെന്ന് പ്രത്യാശ പങ്കുവച്ചാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
COMMENTS