സംസ്ഥാനത്ത് ആറുപേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു.ആലപ്പുഴയില്‍ മൂന്നും മലപ്പുറത്തും വയനാട്ടിലും കാസര്‍കോട്ടും ഒരാള്വീതവുമാണ് മരിച്ചത്. പുന്ന...
സംസ്ഥാനത്ത് ആറുപേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു.ആലപ്പുഴയില്‍ മൂന്നും മലപ്പുറത്തും വയനാട്ടിലും കാസര്‍കോട്ടും ഒരാള്വീതവുമാണ് മരിച്ചത്. പുന്നപ്ര സ്വദേശി രാജൻ, നഗരസഭാ 28–ാംവാർഡ് സ്വദേശിനി ഫമിന, ചേര്‍ത്തല സ്വദേശി ലീല എന്നിവരാണ് ആലപ്പുഴ ജില്ലയില്‍ മരിച്ചത്. മൂന്നുമരണവും വണ്ടാനം മെഡിക്കൽ കോളേജിലായിരുന്നു. വള്ളുവമ്പ്രം സ്വദേശി അബ്ദു റഹ്മാൻ ആണ് മലപ്പുറം ജില്ലയില്‍ മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. തരുവണ സ്വദേശി സഫിയയാണ് വയനാട്ടില്‍ മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാസര്‍കോട് പാലക്കാല് സ്വദേശി ജിവൈക്യ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മരിച്ചു.
COMMENTS