ലാവലിന്‍ കേസില്‍ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ. വെര്‍ച്വല്‍ കോടതിയില്‍ കേസിലെ വാദം കേള്‍ക്കരു...
ലാവലിന്‍ കേസില്‍ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ. വെര്‍ച്വല്‍ കോടതിയില്‍ കേസിലെ വാദം കേള്‍ക്കരുതെന്നും പതിവ് കോടതി തുറന്ന ശേഷം കേസ് പരിഗണിക്കണമെന്നും കേസിലെ പ്രതിയായ ആര് ശിവദാസന്‍ നായര്‍ നല്കിയ അപേക്ഷയില്‍ ആവശ്യപ്പെടുന്നു. തിങ്കളാഴ്ച ജസ്റ്റിസ് യു.യു ലളിതിന്റെ നേതൃത്വത്തിലുളള പുതിയ ബെഞ്ച് കേസ് പരിഗണനിക്കാനിരിക്കെയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. വിശദമായ വാദം കേള്‍ക്കേണ്ട കേസാണിത്. അതിനാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം കോടതികളില്‍ അഭിഭാഷകര്‍ക്ക് നേരിട്ട് ഹാജരായി വാദിക്കാന്‍ കഴിയുന്നതുവരെ കേസ് മാറ്റിവയ്ക്കണമെന്ന് അപേക്ഷയില്‍ പറയുന്നു.
COMMENTS