തിരുവന്തപുരത്ത് റവന്യൂ പോലീസ് തർക്കം; കേസെടുത്ത് എസ് ഐ ; ഇടപ്പെട്ട് കലക്ടർ


തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ കോവിഡ് പ്രതിരോധത്തെ ചൊല്ലി പൊലീസും റവന്യൂവകുപ്പും തമ്മില്‍ ഏറ്റുമുട്ടല്‍. സാമൂഹിക അകലം പാലിച്ചില്ലങ്കില്‍ കേസെടുക്കുമെന്ന് കാണിച്ച് എസ്.ഐ, വില്ലേജ് ഓഫീസര്‍ക്ക് നോട്ടീസ് നല്‍കി. ഇതിനെതിരെ കലക്ടര്‍ ആഭ്യന്തര സെക്രട്ടറിക്കടക്കം പരാതി നല്‍കിയതോടെ പൊലീസ് നോട്ടീസ് പിന്‍വലിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ പൊലീസ് ഇടപെടല്‍ നിയന്ത്രിക്കണമെന്നും കലക്ടര്‍ നവജ്യോത് ഖോസ നിര്‍ദേശിച്ചു.

പൊലീസിന്റെ അധികാരം നിയന്ത്രിച്ച് റവന്യൂ സെക്രട്ടറി ഉത്തരവിറക്കിയതിന്റെ പിറ്റേദിവസമാണ്, അതേ റവന്യുവകുപ്പിലെ ഉദ്യോഗസ്ഥരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയത്. പ്രതിരോധത്തിന്റെ താഴേതട്ടിലുള്ള എസ്.ഐയും വില്ലേജ് ഓഫീസറും തമ്മിലുള്ള തര്‍ക്കം റവന്യൂ സെക്രട്ടറിയും ആഭ്യന്തരസെക്രട്ടറിയും വരെ ഇടപെടേണ്ട സാഹചര്യത്തിലെത്തി. സര്‍ക്കാര്‍ ഓഫീസുകളിലും സാമൂഹിക അകലം ഉറപ്പാക്കണമെന്ന കമ്മീഷ്ണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായുടെയുടെ നിര്‍ദേശമാണ് തുടക്കം.

ഇതനുസരിച്ച വട്ടിയൂര്‍ക്കാവ് എസ്.ഐ വില്ലേജ് ഓഫീസില്‍ ആള്‍ക്കൂട്ടമാണെന്നും നിയന്ത്രിച്ചില്ലങ്കില്‍ വില്ലേജ് ഓഫീസര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും പറഞ്ഞ് നോട്ടീസ് നല്‍കി. വില്ലേജ് ഓഫീസര്‍ പരാതി അറിയിച്ചതോടെ കലക്ടര്‍ കമ്മീഷ്ണറെയും ഡി.സി.പിയേയും വിളിച്ച് കടുത്ത അതൃപ്തി അറിയിച്ചു. ആഭ്യന്തര സെക്രട്ടറിയ്ക്കും റവന്യു സെക്രട്ടറിയ്ക്കും മുന്നില്‍ വിഷയം ഉയര്‍ത്തി. ഇതോടെ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനമായി. ഒടുവില്‍ നോട്ടീസ് പിന്‍വലിച്ച വിവരം എസ്.ഐ, വില്ലേജ് ഓഫീസില്‍ നേരിട്ടെത്തി അറിയിച്ചാണ് പ്രശ്നം പരിഹരിച്ചത്.

കോവിഡ് പ്രതിരോധത്തില്‍ പൊലീസിന്റെ അമിതാധികാരത്തിന്റെയും സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെയും പ്രത്യക്ഷ ഉദാഹരണമാവുകയാണ് വട്ടിയൂര്‍ക്കാവ്. ആശയക്കുഴപ്പം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുമില്ല.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget