യാത്രാ ദുരിതമൊഴിയാതെ മൂന്നാര്‍-ഉദുമല്‍പ്പേട്ട അന്തര്‍ സംസ്ഥാന പാത. റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നും, മണ്ണിടിഞ്ഞ് വീണും ഗതാഗത തടസം രൂക്ഷമാ...
യാത്രാ ദുരിതമൊഴിയാതെ മൂന്നാര്‍-ഉദുമല്‍പ്പേട്ട അന്തര്‍ സംസ്ഥാന പാത. റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നും, മണ്ണിടിഞ്ഞ് വീണും ഗതാഗത തടസം രൂക്ഷമാണ്. പെട്ടിമുടിയില്‍ രക്ഷാദൗത്യത്തിനെത്തിയ വാഹനങ്ങള്‍ ഈ വഴിയിലൂടെ ഏറെ പണിപ്പെട്ടാണ് ദുരന്തസ്ഥലത്ത് എത്തിയത്.
കനത്ത മഴയില്‍ മൂന്നാറിലേയ്ക്കും മറയൂരിലേയ്ക്കുമുള്ള വഴിനീളെ മണ്ണിടിച്ചിലുണ്ടായിരുന്നു. റോഡ് ഇടിഞ്ഞു താണും. മൂന്നാര്‍ –ഉടുമലപ്പേട്ട അന്തര്‍സംസ്ഥാന പാതയിലൂടെയുളള ഗതാഗതം പ്രതിസന്ധിയിലായി. മൂന്നാറില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കന്നിമല മുതല്‍ അഞ്ചാംമൈല്‍ വരെയുള്ള പാതയില്‍ മൂന്നിടങ്ങളിലാണ് മണ്ണിടിഞ്ഞ് റോഡ് തകര്‍ന്നത്. ഒരു വാഹനത്തിന് മാത്രം കടന്നു പോകാവുന്ന സ്ഥിതിയാണ് പലയിടത്തും. മഴ മാറിയെങ്കിലും റോഡ് നന്നാക്കാന്‍ നടപടിയില്ല.
ഇരവികുളം ദേശിയോദ്യാനം വീണ്ടും തുറന്നതോടെ നിരവധി സഞ്ചാരികളും ഇതുവഴി കടന്നുപോകുന്നു. റോഡ് തകര്‍ന്ന ഭാഗങ്ങളില്‍ സുരക്ഷാഭിത്തി നിര്‍മിച്ച് അപകടസാധ്യത ഒഴിവാക്കേണ്ടതുണ്ട്.
COMMENTS