രാമക്ഷേത്രത്തിന് പിന്നാലെ പള്ളിപൊളിക്കൽ രാഷ്ട്രീയവുമായി സംഘപരിവാർ

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ശേഷം സംഘപരിവാർ സംഘടനകൾ കേരളത്തിൽ വേരുറപ്പിക്കാൻ ശ്രമിക്കുകയാണ്. ദേവാലയങ്ങളുടെ പേരിൽ വർഗീയത വളർത്തുന്ന രാഷ്ട്രീയം കേരളത്തിലേയ്ക്ക് പറിച്ചു നടാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണവർ. ‘ദേവന്റെ ഭൂമി ദേവന്’ എന്ന ഹാഷ് ടാഗുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ഒരു കൂട്ടർ. തീവ്ര ഹിന്ദുത്വവാദികൾ കേരളത്തിലെ പ്രധാനപെട്ട ഇതര മതസ്ഥരുടെ ആരാധനാ കേന്ദ്രങ്ങൾ ലക്‌ഷ്യം വെച്ചിരിക്കുകയാണ്.

കേരളം തീർത്ത മാതൃകയൊന്നും മറ്റൊരു സംസ്ഥാനവും ലോകത്തിനു മുന്നിൽ കാട്ടിയിട്ടില്ലെന്നതാണ് സത്യം. എത്രയോ മാതൃകാപരമായ ചുവടുവെയ്പാണ് നമ്മുടെ കൊച്ചു സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നുമുണ്ടായത് .അതിൽ പ്രധാനം കേരളം തീർത്ത മതേതരത്വത്തിന്റെ വലിയ മതിൽ തന്നെയാണ് .സ്നേഹത്തിന്റെ മതിൽ, പരസ്പര സഹകരണത്തിന്റെ വലിയ മതിൽക്കെട്ടുകൾ. മതേതരത്വത്തിനു മേൽ വിള്ളലുണ്ടാക്കാൻ പലകോണിൽ നിന്നും സമൂഹ മാധ്യമങ്ങളിലടക്കം പലരും ശ്രമിക്കുന്നേണ്ടന്ന കൈഴയിലേക്കാണ് പലരും വിരൽ ചൂണ്ടുന്നത് .

ദേവന്റെ ഭൂമി ദേവന് എന്ന ഹാഷ്‌ടാഗോടെ രംഗത്തെത്തിയിരിക്കുന്ന. അഡ്വ .കൃഷ്ണ രാജ് എന്ന നീതി പാലകന്റെ ഫേസ്ബുക് പോസ്റ്റ് ഇപ്പോൾ സമ്മോഹ മാദ്ധ്യമങ്ങളിൽ ചർച്ച വിഷയം തന്നെയാണ് . നീതി പാലകനാണെങ്കിലും, നീതി തുല്യമായി പങ്കുവെയ്ക്കാൻ അദ്ദേഹത്തിനാവുന്നില്ലെന്നാണ് പലരും പറയുന്നത് .’Equal should be treated equally ‘എന്നൊന്നും അദ്ദേഹത്തോട് ആരും പറയേണ്ടതില്ലയെന്നും.
മുസ്ലിം പള്ളി പണിതത്ത് ക്ഷേത്രഭൂമി കൈയ്യേറിയാണെന്നും പറഞ്ഞു കൃഷ്ണൻ വക്കീൽ സമൂഹ മാധ്യമത്തിൽ എഴുതിയ പോസ്റ്റിന് പക്ഷെ യഥാർത്ഥ വിശ്വാസികൾ പരിഭവത്തോടെതന്നെയാണ് പ്രതികരിച്ചിരിക്കുന്നത്.വർഗീയതയെ കടന്നാക്രമിച്ചു കൊണ്ടുള്ള കംമെന്റ്സും അദ്ദേഹത്തിന്റെ പോസ്റ്റിന് ചുവടെ വന്നു .

ശങ്കരനാരായണ സ്വാമി ഇരിക്കാൻ നേരാംവണ്ണം സ്ഥലം ഇല്ലാതെ ഒരു മൂലയിൽ കഴിയുന്നു. മാസത്തിൽ ഒരു ദിവസം മാത്രം പൂജകൾ നടത്തി മലബാർ ദേവസ്വം ബോർഡ്.പക്ഷേ ബാക്കി എല്ലാ “മതേതര” ഏർപ്പാടുകളും ക്ഷേത്ര ഭൂമിയിൽ ഗംഭീരമായി നടക്കുന്നുണ്ട്. സർക്കാർ ഒത്താശയോടെ തന്നെ. ശങ്കരനാരായണ സ്വാമിയുടെ ഭൂമി ശങ്കരനാരായ സ്വാമിക്ക് തന്നെ കിട്ടിയിരിക്കും. ക്ഷേത്രം ഭൂമി കയ്യേറിയത് ഇനി ഏത് കൊലകൊമ്പൻ ആണെങ്കിലും പുറത്താക്കി ശുദ്ധി കലശം നടത്തിയിരിക്കുമെന്നാണ് അഡ്വ.കൃഷ്ണ രാജ് അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കിയത്.

ദേവന്റെഭൂമിദേവന് എന്ന ഹാഷ്‌ടാഗോടെ വന്ന മറ്റൊരു പോസ്റ്റ് വടക്കുംനാഥന്റെ വസ്തുക്കൾ കയ്യേറിയാണ് ക്രിസ്ത്യൻ പള്ളി അതായത് പുത്തൻപള്ളി പണിതതെന്നുമാണ്. വടക്കുംനാഥന്റെ സ്വന്തം വസ്തുവിലാണ് തൃശ്ശൂർ റോമൻ കത്തോലിക്കാ രൂപതയുടെയും ആർച്ച് ബിഷപ്പിന്റെയും സ്വന്തം പുത്തൻ പള്ളി സ്ഥിതി ചെയ്യുന്നത്.അതുപോലെ തൃശൂർ സെന്റ് തോമസ് കോളേജും ഹോസ്റ്റലും വടക്കുംനാഥന്റെ വസ്തുവിലാണ് കെട്ടി പൊക്കിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു .

ഇത്തരം കുറിപ്പുകൾ ലക്‌ഷ്യം വെയ്ക്കുന്നത് ആരെയാണ് ,ഉത്തരം വ്യക്തമാണ് .വർഗീയ അജണ്ടയോടെ മുന്നോട് പോകുന്ന ഇവരുടെ ലക്‌ഷ്യം എന്താണെന്നും വ്യക്തം . പക്ഷെ ഒന്നുണ്ട് കേരളം ചെവികൊടുക്കില്ല വർഗീയവാദികളുടെ ഇത്തരം ഒച്ചപ്പാടുകൾക്ക് . 

 

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget