ഗുരുവായൂർ ∙ ‘എന്റെ വീടിന്റെ മുറ്റത്താണു ട്രെയിൻ പാർക്ക് ചെയ്യുന്നത്’ എന്ന് അമ്പാടി രാമചന്ദ്രൻ പറഞ്ഞാൽ ‘തള്ള്’ ആണെന്നു കരുതരുത്. യഥാർഥത്തിൽ...
സ്റ്റേഷനിൽ ഏതു ട്രെയിൻ എത്തിയാലും ‘എൻജിൻ റൂം’ തിരിക്കാൻ രാമചന്ദ്രന്റെ വീടിന്റെ കയ്യെത്തും ദൂരത്തെത്തും. ലോക്ഡൗണിൽ ട്രെയിൻ ഗതാഗതം നിലച്ചതോടെ വീട്ടുകാർക്ക് ‘ ആശ്വാസമായി’, ബഹളമില്ലാതെ ഉറങ്ങാമല്ലോ. മൂന്നിനി ശാന്ത, പിഷാരത്ത് സുബ്രഹ്മണ്യൻ, പുന്ന ചന്ദ്രൻ എന്നിവരാണു മറ്റു വീട്ടുകാർ. ഒരിക്കൽ ട്രെയിനിന്റെ എൻജിൻ പാതയും പിന്നിട്ടു മുന്നോട്ടു നീങ്ങി. മുറ്റത്തിനു സമീപത്തെ മണ്ണിൽ പുതഞ്ഞതിനാൽ അപകടം ഒഴിവായി. മറ്റൊരിക്കൽ വൈദ്യുത കാലിൽ നിന്നു തീപ്പൊരി പാറി, പ്രദേശമാകെ വൈദ്യുതി പ്രസരിച്ചു. അടുത്തുള്ള തെങ്ങു കത്തി. ഇപ്പോൾ റെയിൽവേ ജീവനക്കാരുടെ കണ്ണെത്താത്തതിനാൽ പരിസരമാകെ കാടു പിടിച്ചു.
റെയിൽവേ സ്റ്റേഷൻ തുടങ്ങിയപ്പോൾ തിരുനാവായ പാതയ്ക്കുവേണ്ടി പാളം നീട്ടാൻ പദ്ധതിയുണ്ടായിരുന്നു. അതുകൊണ്ടു പാളം അവസാനിച്ച ഭാഗത്തു മതിൽ കെട്ടിയില്ല. തിരുനാവായ പദ്ധതി ഇപ്പോൾ ഉപേക്ഷിച്ച മട്ടായി. എന്നിട്ടും മതിലോ സുരക്ഷയോ ഇല്ല.
COMMENTS