മുല്ലപ്പെരിയാറിൽ അതിവേഗം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പമ്പ, വാളയാർ ഡാമുകൾ തുറക്കും..

 മുല്ലപ്പെരിയാറില്‍ അതിവേഗം ജലനിരപ്പുയരുന്നു; പമ്പ, വാളയാര്‍ ഡാമുകള്‍ തുറക്കും , ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നെന്ന് മുഖ്യമന്ത്രി. മുല്ലപ്പെരിയാറില്‍ അതിവേഗമാണ്  ജലനിരപ്പുയരുന്നത്. ഈ സമയത്തിനുള്ളിൽ 7 അടി ജലനിരപ്പാണ് ഉയർന്നത്. ഇനിയും ഉയർന്നേക്കും. 136 അടി എത്തുന്ന ഘട്ടത്തിൽ മുല്ലപ്പെരിയാറിൽ എത്തുന്ന ജലം ടണൽ വഴി വൈഗേയിലെത്തിക്കുക എന്ന നിർദേശം നൽകണമെന്ന് തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു.  പമ്പ, വാളയാര്‍ ഡാമുകള്‍ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിലേക്ക് ഉയർന്നു. തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകൾ തുറന്നു. തിരുവനന്തപുരത്ത് 187 വീടുകൾ ഭാഗികമായും 37 വീടുകൾ പൂർണമായും തകർന്നു. വെള്ളപ്പൊക്ക സാധ്യതകൾ മുന്നിൽകണ്ട് കൊല്ലത്തു നിന്നും രക്ഷാപ്രവർത്തകർ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു.

പത്തു വള്ളങ്ങൾ കയറ്റിയ ലേറികളിൽ 20 മത്സ്യത്തൊഴിലാളികളാണ് കൊല്ലം ഹാർബറിൽ നിന്ന് തിരിച്ചത്. പത്തനംതിട്ട ജില്ലയിൽ 51 ദുരിതാശ്വാസ ക്യാംപ് തുറന്നു. മൂഴിയാർ, മണിയാർ ഡാമുകളുടെ സ്പിൽവേകൾ തുറന്നു. ചാലക്കുടി താലുക്കിൽ 6 ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങി. പാലക്കാട് കാഞ്ഞിരപ്പുഴ, മംഗലം എന്നിങ്ങനെ രണ്ട് ഡാമുകൾ തുറന്നു. വാളയാർ ഡാമും തുറക്കാൻ മുന്നറിയിപ്പ് നൽകി. നിലമ്പൂർ മുതൽ നാടുകാണി വരെയുള്ള ഗതാഗതം രാത്രി 8 മുതൽ രാവിലെ 6 വരെ നിരോധിച്ചു.

ഒമ്പത് പ്രദേശങ്ങളിൽ രക്ഷാപ്രവപർത്തകരെ നിയോഗിച്ചു. വയനാട്ടിൽ 72 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. മഴ തുടരുകയാണെങ്കിൽ ബാണാസുര ഡാം ഷട്ടറുകൾ തുറക്കേണ്ടി വരും. അതിശക്തമായ മഴ ഉണ്ടായാൽ പനമരം പുഴയിൽ ഉണ്ടാകാൻ ഇടയുള്ള പ്രളയം ഒഴിവാക്കാൻ കാരാപ്പുഴ ഡാമിൽ നിന്ന് കൂടുതൽ ജലം ഒഴുക്കിവിടേണ്ടി വരും. കണ്ണൂരിലെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് ഉയർന്നു. ജില്ലകളിലെ എല്ലാ ചെങ്കൽ, കരിങ്കൽ ക്വാറികളിലെ പ്രവർത്തനം ഓഗസ്റ്റ് 14 വരെ വിലക്കി. കാസർകോട് ചൈത്രവാഹിനിപ്പുഴ കരവകവിഞ്ഞു, കാരിങ്കോട് പുഴയിൽ വെള്ളം ഉയരാൻ സാധ്യത.

അടുത്ത ദിവസങ്ങളിലും അതിതീവ്ര മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ മുന്നിൽ കണ്ണുകൊണ്ട് ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ നാളെ റെഡ് അലർട്ട്. ഇവിടെ അതതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 50–60 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ട്. അതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget