വനാതിര്‍ത്തിയിലെ ജനജീവിതത്തിന് പ്രയാസമാകുന്ന തീരുമാനങ്ങള്‍ കരട് വിജ്ഞാപനത്തില്‍നിന്ന് എടുത്ത് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് നാട...
വനാതിര്‍ത്തിയിലെ ജനജീവിതത്തിന് പ്രയാസമാകുന്ന തീരുമാനങ്ങള്‍ കരട് വിജ്ഞാപനത്തില്‍നിന്ന് എടുത്ത് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് നാട്ടുകാര്‍. പരിസ്ഥിലോല പ്രദേശ സംരക്ഷണത്തിനായി രണ്ടുവര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിരേഖ തയ്യാറാക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം.
നട്ടുവളര്‍ത്തിയ മരമാണെങ്കില്പോലും, മുറിക്കണമെങ്കില്‍ ഉദ്യോഗസ്ഥരുടെ അനുമതി വേണം. അത്രയും കര്‍ശനമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയാണ് വന്യജീവി സങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ പരിധിയില്‍ സംരക്ഷണം ഒരുക്കുന്നത്.
ഉടമസ്ഥവകാശമുണ്ടാകുമെങ്കിലും ഭൂമിയുടെ മേല്‍ നടത്തുന്ന എന്ത് മാറ്റങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി ഭൂടമ വാങ്ങേണ്ടിവരും. സംസ്ഥാന സര്‍ക്കാര്‍ പദ്ധതി രേഖ തയ്യാറാക്കുമ്പോള്‍ പ്രദേശവാസികളുടെ ആവശ്യംകൂടി കണക്കിലെടുക്കണമെന്നാണ് ആവശ്യം. 2015ല്‍ ഇറങ്ങിയ കരട് വിജ്ഞാപനം പിന്‍വലിച്ചാണ് പുതിയത് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാന സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുക.
COMMENTS