എസ് പിക്ക് പിന്നാലെ മലപ്പുറം കലക്ടർക്കും , അസിസ്റ്റന്റ് കലക്ടർക്കും കോവിഡ്


എസ്.പിക്ക് പിന്നാലെ മലപ്പുറം കലക്ടര്‍ക്ക് കോവിഡ്. കലക്ടറും അസി. കലക്ടറും കലക്ടറേറ്റിലെ ജീവനക്കാരും ഉള്‍പ്പെടെ 21 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ജില്ലാ പൊലീസ് മേധാവിക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകടദിവസം രക്ഷാപ്രവര്‍ത്തനത്തില്‍ കലക്ടര്‍ സജീവമായിരുന്നു. ഇതിന് പിന്നാലെ കലക്ടറടക്കം ക്വാറന്റീനില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി.  ചികില്‍സയിലിരുന്ന രണ്ടുപേര്‍ കണ്ണൂരും കാസര്‍കോട്ടും മരിച്ചു. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന പായം ഉദയഗിരി സ്വദേശി ഗോപിയാണ് മരിച്ച ഒരാള്‍.  ഇരിട്ടി താലൂക്കാശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ്  കോവിഡ് ബാധിച്ചത്. ഗുരുതരാവസ്ഥയിലായതിെന തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. 

ഹൃദ്രോഗിയായിരുന്ന കാസര്‍കോട് വൊര്‍ക്കാടി സ്വദേശി അസ്മ ചൊവ്വാഴ്ചയാണ് മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.  അസ്മയുടെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതിനിടെ, തിരുവനന്തപുരത്ത് കോവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുകയാണ്.   434 പേര്‍ക്കു കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ കോവിഡ് ബാധിതര്‍  എണ്ണായിരത്തിലേറെയായി.  പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഉറവിടമറിയാതെ രോഗം ബാധിച്ച തടവുകാരുടെ എണ്ണം നൂറുകടന്നതും ആശങ്കയേറ്റുന്നു. ജയില്‍ ആസ്ഥാനം അടച്ചു.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget