കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടത്തിന്റെ പോസ്റ്റ്:ഷാനിമോൾ ഉസ്മാൻ എംഎൽഎയ്ക്കെതിരെ പരാതി

 ആലപ്പുഴ: ഇന്ത്യയുടെ വികലമായ ഭൂപടം സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് നോതാവും അരൂര്‍ എംഎല്‍എയുമായ ഷാനിമോള്‍ ഉമസ്മാനെതിരെ കേസെടുത്തു. സ്വാതന്ത്ര്യദിനാശംസയോടൊപ്പം ഫേസ്ബുക്കില്‍ നല്‍കിയ ഫോട്ടോയ്‌ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

സ്വാതന്ത്ര്യ ദിനാശംസയോടൊപ്പം നല്‍കിയ ഇന്ത്യയുടെ ഭൂപടത്തില്‍ കശ്മീരിന്റെ ചിത്രം ഉണ്ടായിരുന്നില്ല. ഇത് കൂടാതെ കേരളത്തിന്റെ ഭാഗവും പൂര്‍ണമായും ചിത്രീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് കശ്മീര്‍ ഇല്ലാത്ത ഭൂപടം പ്രചരിപ്പിച്ചെന്ന് ആരോപിച്ച്‌ സംഘപരിവാറാണ് പരാതി നല്‍കിയത്. പരാതിക്കര്‍ വിഷയം രാഷ്ട്രപതിയുടെയും ഗവര്‍ണ്ണറുടെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
ജനപ്രതിനിധി എന്ന നിലയില്‍ അനൗദ്യോഗികമായ ഭൂപടം പ്രചരിപ്പിച്ചതിന് സമൂഹ മാധ്യമങ്ങളിലും ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ചിത്രത്തില്‍ ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളും വികലമായാണ് ചിത്രീകരിച്ചിരുന്നത്. കശ്മീരിന്റെയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടേയും കേരളത്തിന്റേയും ഗുജറാത്തിന്റേയും ഭാഗങ്ങള്‍ അങ്ങേയറ്റം വികലമായാണ് വരച്ചിരുന്നത്. നീല നിറത്തിലുള്ള ഇന്ത്യയുടെ ഭൂപടത്തിന് കുറുകെ മൂവര്‍ണ്ണക്കൊടി ചിത്രീകരിച്ചിരുന്നുവെങ്കിലും അതില്‍ അശോക ചക്രവും ഉണ്ടായിരുന്നില്ല. അത് പതാകയുടെ പിന്നില്‍ ഇന്ത്യന്‍ ഭൂപടത്തിന്റെ മധ്യഭാഗത്തായി ഭാഗികമായി മാത്രമാണ് ചിത്രീകരിച്ചിരുന്നത്.

അതേസമയം ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ കോണ്‍ഗ്രസ് നേതാവ് പോസ്റ്റ് മുക്കി. കൂടാതെ ഫേസ്ബുക്ക് അഡ്മിന് സംഭവിച്ച പിശകാണെന്നും തിരുത്തിയെന്നുമാണ് ഷാനിമോള്‍ ഉസ്മാന്‍ മറുപടി നല്‍കിയിരിക്കുന്നത്.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget