കോഴിക്കോട്: ‘ബാക് ടു ഹോം’ എന്ന ക്യാപ്ഷനോടെ വിമാനത്തിലിരിക്കുന്ന പടം തന്റെ ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുമ്പോൾ കോഴിക്കോട് കുന്ദമംഗലം സ്...
കോഴിക്കോട്: ‘ബാക് ടു ഹോം’ എന്ന ക്യാപ്ഷനോടെ വിമാനത്തിലിരിക്കുന്ന പടം തന്റെ ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുമ്പോൾ കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷറഫു പിലാശ്ശേരി കരുതിയിരിക്കില്ല, ഇത് അവസാനത്തെ യാത്രയായിരിക്കുമെന്ന്. കോഴിക്കോട് വിമാനാപകടത്തിൽ മരിച്ച ഇൗ യുവാവ് ഭാര്യക്കും ഏക മകൾക്കും ഒപ്പമാണ് യാത്ര തിരിച്ചത്. പരുക്കേറ്റ ഭാര്യ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ, മകള്‍ ഏത് ആശുപത്രിയിലാണ് ഉള്ളതെന്ന് ഇതുവരെ ബന്ധുക്കൾക്ക് വിവരം ലഭ്യമായിട്ടില്ല. കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബന്ധുക്കളും ദുബായിലെ സുഹൃത്തുക്കളും.
COMMENTS