ഓരോ സ്വാതന്ത്രദിനവും നാം സമുചിതമായി ആഘോഷിക്കാറുണ്ട്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും നാം പുലര്ത്തെണ്ടതുണ്ട്. അതിനായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
• കോവിഡ് 19 പ്രോട്ടോക്കോള്‍ പ്രകാരമുള്ള സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മൈക്രോ പ്ലാന്‍ തയ്യാറാക്കുക.
• ദൈര്‍ഘ്യം കുറച്ചുകൊണ്ട് പങ്കെടുക്കുന്നവരുടെ എണ്ണം ചുരുക്കി തുറസ്സായ സ്ഥലത്ത് മൈക്രോ പ്ലാന്‍ അനുസരിച്ച് ആഘോഷം സംഘടിപ്പിക്കേണ്ടതാണ്
• മുഖ്യാധിതിക്കായി പ്രത്യേകം ഇരിപ്പിടം തയ്യാറാക്കേണ്ടതാണ്.
• വേദിയില്‍ മറ്റു ഓഫീസര്‍മാര്‍ ആരും തന്നെ പാടുള്ളതല്ല.
• പ്രോട്ടോക്കോള്‍ പ്രകാരം രണ്ട് ഓഫീസര്‍മാര്‍ 2 മീറ്റര്‍ സാമൂഹിക അകലം പാലിക്കുകയും മറ്റു സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കുകയും ചെയ്തുകൊണ്ട് മുഖ്യാധിതിയെ വേദിയിലേക്ക് ആനയിക്കെണ്ടാതാണ്.
• ഗാര്‍ഡ് ഓഫ് ഓണര്‍ കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് ( 10 മീറ്റര്‍ ) നല്‍കേണ്ടതാണ്.
• സുരക്ഷ ജീവനക്കാരും കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രമേ മുഖ്യാഥിയെ അനുഗമിക്കാവൂ
• മുഖ്യാഥിതി ട്രിപ്പിള്‍ ലെയര്‍ മാസ്ക് ധരിക്കേണ്ടതാണ്
• ചടങ്ങു ആരംഭിക്കുന്നതിനു മുന്‍പായി ആല്‍ക്കഹോള്‍ അടങ്ങിയ അണുനാശിനികള്‍ ഉപയോഗിച്ചു പതാക ഉയര്‍ത്തുന്നതിനുള്ള ചൂടി അണുവിമുക്തമാക്കേണ്ടതാണ്
• ചടങ്ങു ആരംഭിക്കുന്നതിനു മുന്‍പായി മൈക്രോഫോണും സ്റ്റാണ്ടും അണുനശീകരണം വരുത്തേണ്ടതാണ്.
• വേദിയില്‍ ഹാന്‍ഡ് സാനിട്ടൈസര്‍ ആവശ്യത്തിനു ക്രമീകരിക്കേണ്ടതാണ്.
• അനൌണ്സ്മെന്റ് മറ്റൊരു വേദിയിലായിരിക്കണം സജ്ജീകരിക്കേണ്ടത്.
• പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറക്കുകയും ചുരുക്കം വ്യക്തികളെ വച്ചു പതാക ഉയര്‍ത്തല്‍ ചടങ്ങു സംഘടിപ്പിക്കേണ്ടതുമാണ്.
• തിരക്ക് ഒഴിവാക്കുന്നതിലെക്കായി ക്ഷണിക്കുന്ന അതിഥികളുടെ കുടുംബാങ്ങങ്ങളെ ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ പാടുള്ളതല്ല.
• സീറ്റുകള്‍ രണ്ട് മീറ്റര്‍ അകലത്തില്‍ വേണം ക്രമീകരിക്കാന്‍
• പനി ചുമ ജലദോഷം മണം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടല്‍, വയറ്റിളക്കം തുടങ്ങിയ രോഗലക്ഷ്ണമുള്ളവര് ചടങ്ങില്‍ സംബന്ധിക്കരുത്.
• അതിഥികളുമായി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പ്രസ്തുത വാഹനങ്ങളില്‍ തന്നെ ഇരിക്കേണ്ടതാണ്.
• ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചടങ്ങില്‍ അനുവദിക്കാന്‍ പാടുള്ളതല്ല
• അതിഥികളെ സ്വീകരിക്കുന്നതിനായി പൂക്കള്‍ പൂച്ചെണ്ടു എന്നിവ ഉപയോഗിക്കാന്‍ പാടുള്ളതല്ല
• പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതാണ്.
• കൈകള്‍ ഇടയ്ക്കിടക്ക് സാനിട്ടൈസര്കൊണ്ട് അണുനശീകരണം വരുത്തേണ്ടതാണ്.
• എല്ലാ സ്ഥാപനങ്ങളും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കണം സ്വാതന്ത്രദിനാഘോഷ ചടങ്ങു സംഘടിപ്പിക്കേണ്ടത്.
• ഒരുമിച്ചുള്ള ഫോട്ടോയെടുപ്പ് അനുവദിക്കാന്‍ പാടുള്ളതല്ല.
• രോഗലക്ഷ്ണമുള്ളവര് സ്വമേധയ ചടങ്ങില്‍ നിന്നും വിട്ടു നില്ക്കേണ്ടതാണ്
COMMENTS